Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
വല്യച്ചനും വല്യമ്മയും പോകാന്‍ റെഡിയായി വന്നു.
മിഥുന കണ്ണന്‍റെ അടുത്ത് വന്നു
ടാ... രാവിലെ പറഞ്ഞ പോലെ.... പിന്നെ മോനും മോളും കണ്ണും കണ്ണും നോക്കി ആദ്യരാത്രി ആഘോഷിക്ക് ടോ.... അവള്‍ അവനെ കളിയാക്കി.....
പിന്നെ അധികം മറുപടി കൊടുക്കാന്‍ പറ്റിയില്ല. അവന് അദ്യരാത്രിയുടെ കാര്യമൊര്‍ത്തപ്പോ വല്ലാത്ത ഒരു ഭയവും സംശയവും....
ആദ്യമായാണ് ഒരു പെണ്ണിന്‍റെ കുടെ ഒരു മുറിയില്‍ ഒറ്റയ്ക്ക്... തനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ ആവോ.... അങ്ങനെ ഓരോന്ന് ചിന്തിച്ച് വല്യച്ഛന്‍റെ കാര്‍ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു....
കണ്ണാ.... നിനക്ക് നല്ല ക്ഷീണമുണ്ട്.... പോയി കിടക്കാന്‍ നോക്ക്.... അച്ഛന്‍ പിറകില്‍ നിന്ന് പറഞ്ഞു.
കണ്ണന്‍ തിരിഞ്ഞ് റൂമിലേക്ക് നടന്നു. അളിയനെ ഒന്ന് നോക്കിയപ്പോ നടക്കട്ടെ, നടക്കട്ടെ എന്ന ഭാവത്തില്‍ ഒരു ആക്കിയ ചിരി കിട്ടി.
മൂന്ന് മാസം കഴിയട്ടെ, ഇതിനൊക്കെ വെച്ചിട്ടുണ്ട് അളിയന്‍ തെണ്ടി.... എന്ന് മനസില്‍ വിചാരിച്ച് ഗോവണിയിലുടെ മുകളിലേക്ക് നടന്നു കയറി....
കണ്ണാ.... പെട്ടെന്ന് താഴെ നിന്ന് ഒരു വിളി
വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം.... കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി.... വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി.....
(തുടരും)
💬 Comments
View all comments