Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]
കാര്‍ ഒതുക്കി. രണ്ടു പേരും പുറത്തിറങ്ങി.
ഒരുപാട് നാളുകള്‍ക്ക് ശേഷം കടല്‍ കണ്ടതിനാല്‍ കുറച്ച് നേരം ചിന്നു ഒരു കൊച്ചു കുട്ടിയെപോലെ കടല്‍ നോക്കി നിന്നു. പിന്നെ കണ്ണന്‍ വന്ന് വിളിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് അവള്‍ തിരിച്ചു വന്നത്.
തിരക്ക് വരുന്നേ ഉണ്ടായിരുന്നുള്ളു. കടല്‍ ശാന്തമായിരുന്നു. കടല്‍കാറ്റ് അടിക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കൊണ്ട് ചിന്നു ഒരു കുട്ടിയെ പോലെയായി. തന്‍റെ ചുരിദാറിന്‍റെ പാന്‍റ് കയറ്റി വെച്ച് അവള്‍ തിരകള്‍ക്കൊപ്പം കളിക്കാന്‍ തുടങ്ങി. കണ്ണന്‍ അത് മണല്‍പരപ്പില്‍ നിന്ന നോക്കി രസിക്കുക മാത്രമാണ് ചെയ്തത്.
സൂര്യന്‍റെ പൊന്‍കിരണം കൊണ്ട് അവളുടെ നഗ്നമായ കാല്‍ ഭാഗങ്ങള്‍ തിളങ്ങുന്ന പോലെ അവന് തോന്നി. ചെറിയ സ്വര്‍ണ്ണ കളര്‍ രോമങ്ങളുള്ള ആ കാലുകളെ അവന്‍ ഒരു നിമിഷം മതിമറന്ന് നോക്കിനിന്നു പോയി.
ആ കാലിന്‍റെ സൗന്ദര്യത്തിന് എന്തോ ഒന്ന് ഇല്ലത്തത് പോലെ അവന് തോന്നി.
ഒരു പദസ്വരം... അതുണ്ടെങ്കില്‍ ആ കാല്‍ ഒന്നുടെ ഭംഗിയായി തോന്നിയെന്നെ... അവന്‍ മനസില്‍ കരുതി.
അധികം വൈകാതെ ചിന്നു കണ്ണന്‍റെ അടുത്തേക്ക് ഓടി... കിതച്ചു വന്ന അവള്‍ കണ്ണന്‍റെ കൈ പിടിച്ച് തിരമാലയുടെ അടുത്തേക്ക് അവനെ വലിച്ചുകൊണ്ടു പോയി. കണ്ണന്‍ എതിര്‍ക്കുക പോലും ചെയ്യാതെ അവളുടെ ബലത്തിന് നിന്ന് കൊടുത്തു. തിരമാലകള്‍ക്ക് മുന്നിലെത്തിയ കണ്ണന്‍ അവളുടെ കൈ വിടുപ്പിച്ച് തന്‍റെ പാന്‍റ് മടക്കി കയറ്റി വെച്ചു. പിന്നെ അവളോടോപ്പം കുടി...
വിക്കെന്‍റ് ആഘോഷിക്കാന്‍ വന്ന പലരും അവരുടെ കളികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികളെ പോലെ കടലില്‍ തിരക്കള്‍ക്കൊപ്പം കളിക്കുന്ന രണ്ടു യുവമിഥുനങ്ങള്‍...
അങ്ങിനെ നീണ്ട കളികള്‍ക്കപ്പുറം രണ്ടുപേരും ക്ഷിണിച്ച് മണല്‍പരപ്പിലേക്ക്
💬 Comments
View all comments