0%

Chapter Title : വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി]

തിരിച്ചു കയറി. ആകെപാടെ ഒരു കിളിപോയ ഫീല്. രണ്ടുപേരും നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു. അവര്‍ വന്ന് അധികം തിരക്കിലാത്ത ഒരിടത്ത് മണല്‍പരപ്പില്‍ അടുത്തടുത്തായി ഇരുന്നു. കണ്ണേട്ടാ... ഹോ... എന്ത് രസമാണല്ലേ... ചിന്നു കിതച്ചുകൊണ്ട് ചോദിച്ചു. എന്‍റമ്മോ... ഈ അടുത്ത കാലത്ത് ഞാന്‍ ഇത്രയ്ക്ക് ക്ഷിണിച്ചിട്ടില്ല... കണ്ണന്‍ മറുപടി കൊടുത്തു. അതേയ് എനിക്ക് ഒരു ഐസ്ക്രിം വാങ്ങിതരുമോ... ചിന്നു കൊതിയോടെ കണ്ണനോട് ചോദിച്ചു. ഇപ്പോഴോ... ഞാന്‍ ഒന്ന് ക്ഷീണം മാറ്റട്ടെ പെണ്ണെ... നെറ്റിയില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന വിയര്‍പ്പ് തുടച്ച് കൊണ്ട് കണ്ണന്‍ പറഞ്ഞു.
അത് പറ്റില്ല... എനിക്കിപ്പോ വേണം... പ്ലീസ് കണ്ണേട്ടാ... ഒരെണ്ണം... ചിന്നു കൊഞ്ചി പറഞ്ഞു... ശരി... ഇവിടെയിരിക്ക് ഞാന്‍ വാങ്ങി വരാം... കണ്ണന്‍ ഒരല്‍പം ക്ഷിണത്തോടെ എണിറ്റു... അവന്‍ പതിയെ അടുത്തുള്ള ഐസ്ക്രിം വില്‍ക്കുന്ന വണ്ടിയ്ക്ക് അടുത്തേക്ക് നടന്നു... എനിക്ക് സ്റ്റോബറി മതി... നടന്നകലുന്ന കണ്ണനെ നോക്കി ചിന്നു വിളിച്ചു പറഞ്ഞു. അത് സമ്മതിച്ച പോലെ കണ്ണന്‍ തിരിഞ്ഞ് രണ്ടു കണ്ണും അടച്ച് കാണിച്ച് ചിരിച്ചു. അവന്‍ പോയി രണ്ട് ഐസ്ക്രിം വാങ്ങി തിരിച്ച് വന്നു. നേരെ വന്ന് അതിലൊന്ന് അവള്‍ക്കായി നീട്ടി. അവള്‍ എന്തോ കിട്ടാത്ത സാധനം കിട്ടിയ പോലെ ചാടിപിടിച്ച് വാങ്ങി. കണ്ണനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആര്‍ത്തിയോടെ ഐസ്ക്രിം നുകര്‍ന്നു. ഒരു കൊച്ചു കുട്ടി ഐസ്ക്രിം കഴിക്കുന്ന പോലെ ചിന്നു ഐസ്ക്രിം അകത്താക്കുന്നത് കൗതുകത്തോടെ കണ്ണന്‍ നോക്കി നിന്നു. തന്നെ കണ്ണന്‍ നോക്കുന്നുണ്ട് എന്ന് മനസിലാക്കി ചിന്നു. ഒന്നു ഇടംകണ്ണിട്ട് അവനെ നോക്കി... പിന്നെ പിരികം ഉയര്‍ത്തി എന്താ എന്ന ഭാവത്തില്‍

💬 Comments

View all comments