0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

അടുക്കളയിലേത്തി. വീണ്ടും അവളുടെ ഓട്ടവും ചാട്ടവും തന്നെ... പിന്നെയും അധികം മാറ്റങ്ങളില്ലാതെ ദിനങ്ങള്‍ കടന്നുപോയി. അതിനിടയില്‍ കണ്ണന്‍റെ റിസള്‍ട്ട് വന്നു. അത്യാവശ്യം നല്ല മാര്‍ക്കുണ്ടായിരുന്നു. അതോടെ അന്ന് രാത്രി അതായിരുന്നു ചര്‍ച്ച.... ജോലിയോ തുടര്‍പഠനമോ.... ചിന്നുവടക്കം ഭൂരിപക്ഷം തുടര്‍ന്ന് പഠിക്കാന്‍ പറഞ്ഞു. അതോടെ തീരുമാനമായപോലെ ആ ചര്‍ച്ച നിന്നു. അങ്ങനെയിരിക്കെ ചിന്നുവിന്‍റെ ക്ലാസും സ്റ്റാര്‍ട്ടായി. അതോടെ അടുക്കള വിലാസിനിയുടെ കൈയിലേക്ക് തിരിച്ചെത്തി. രാവിലെയും വൈകിട്ടും ചിന്നുവിനെ കൊണ്ടുപോയി കൊണ്ടുവരേണ്ട പുതിയ ഡ്യുട്ടി കണ്ണനും കിട്ടി.... അവളെ സ്ഥിരമായി ഗേറ്റിന് മുന്നില്‍ കൊണ്ടുപോയി വിടലാണ് കണ്ണനു പതിവ്.... സെക്യുരിറ്റി ചേട്ടന്‍ ഗേറ്റ് തുറന്ന് തരുമേങ്കിലും അവന്‍ ക്യാമ്പസിനുള്ളിലേക്ക് ബൈക്ക് കയറ്റില്ല... സ്ഥിരമായി കണുന്നതുകൊണ്ട് എന്നും കണ്ണന്‍ സെക്യുരിറ്റിയെ നോക്കി ചിരി പാസാക്കും അങ്ങേര് തിരിച്ചും ഒരിക്കല്‍ ബൈക്കില്‍ നിന്നിറങ്ങി ഗേറ്റ് കടന്ന് പോകുന്ന ചിന്നുവിനെ നോക്കി നിന്ന കണ്ണനോട് സെക്യുരിറ്റി ചേട്ടന്‍ ഇങ്ങോട്ട് കയറി സംസാരിച്ചു. അതാരാ മോന്‍റെ അനിയത്തിയാണോ.... ചിന്നുവിനെ അദ്ദേഹം നോക്കി ചോദിച്ചു....
അല്ല ചേട്ടാ.... എന്‍റെ ഭാര്യയാ.... കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി.... ഈ പ്രായത്തിലെ കല്യാണം കഴിഞ്ഞോ.... ചേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു.... എന്താ ചെയ്യാ... ചേട്ടാ.... തലവര അതായി പോയി.... കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി. എന്താ മോന്‍റെ പേര്.... വൈഷ്ണവ്.... ചേട്ടന്‍റെയോ..... കുമാരന്‍..... അപ്പോ കുമാരേട്ടാ കാണാമോ.... ഇത്തിരി തിരക്കുണ്ട്..... ഇത്രയും പറഞ്ഞവന്‍ ബൈക്ക് തിരിച്ചു. ആ പരുപാടി സ്ഥിരം തുടങ്ങി.... എന്നും ചിന്നു ഇറക്കി വിട്ട ശേഷം കുമരേട്ടനോട് കുറച്ച് നേരം കത്തിയടിച്ച് നില്‍ക്കും.... പക്ഷേ രാവിലെ ചിന്നു പോയി

💬 Comments

View all comments