Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
കഴിഞ്ഞില്ല.... അവന്‍ അവളുടെ കാലിനെ തടവി ഇരുന്നു....
കണ്ണേട്ടാ... അല്‍പനേരത്തെ നിശബ്ദദയ്ക്ക് ശേഷം ചിന്നു അവനെ വിളിച്ചു.
കണ്ണന്‍ തലയുയര്‍ത്തി നോക്കി.....
അന്ന് മുഴുവന്‍ അവന്‍ അവള്‍ക്കൊപ്പം ആ മുറിയില്‍ ചിലവഴിച്ചു. അവള്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ഉച്ചയ്ക്കും രാത്രിയും അവളോടൊപ്പം ആ മുറിയിലിരുന്നു ഭക്ഷണം കഴിച്ചു.
സദാ ഓടിചാടി നടന്നിരുന്ന അവള്‍ക്ക് ഒരു ദിവസം മൊത്തം കട്ടിലില്‍ ഇരിക്കുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം ആയിരുന്നു. എന്നാല്‍ കണ്ണന്‍ അവളെ ബോറടിപ്പിക്കാതെ എന്‍റര്‍ടൈന്‍ ചെയ്യിച്ചു.
ഹണിമൂണിന് ശേഷം അവനെ ഇത്രയും നേരം അടുത്ത് കിട്ടിയത് അന്നായിരുന്നു. അടുക്കള പണിയ്ക്ക് അന്ന് ലീവും കിട്ടി.
രാത്രി ഭക്ഷണത്തിന് ശേഷം കൊച്ചുവര്‍ത്തനവും പറഞ്ഞിരിക്കുമ്പോഴാണ് വിലാസിനി പണിയെല്ലാം കഴിഞ്ഞ് കിടക്കാന്‍ വരുന്നത്....
കഴിഞ്ഞില്ലേ.... നിങ്ങളുടെ കിന്നാരം.... വന്ന പാടെ വിലാസിനി ചോദിച്ചു....
കണ്ണനും ചിന്നുവും വിലാസിനിയെ നോക്കി....
ഡാ... ചെക്കാ പോയി കിടക്കാന്‍ നോക്കടാ.... വിലാസിനി കണ്ണനോട് പറഞ്ഞു....
അപ്പോ ചിന്നു.... കണ്ണന്‍ വിലാസിനിയോട് സംശയം ചോദിച്ചു....
അവളിന്ന് ഇവിടെ എന്‍റെ കുടെയാണ്..... ഈ കാലും വെച്ചെങ്ങനെയവള്‍ ഗോവണി കയറും....
വേണേല്‍ ഞാന്‍ എടുത്തുകൊണ്ടു പോവാം.... കണ്ണന്‍ ഉപായം പറഞ്ഞു....
അയ്യോ വേണ്ട... ഞാന്‍ നോക്കിക്കൊള്ളാം... നീ പോവാന്‍ നോക്കിക്കെ.... വിലാസിനി പറയാതെ പറഞ്ഞുകൊണ്ട് അവനെ ഗെറ്റൗട്ടടിച്ചു....
അവന്‍ അവളോട് ഗുഡ്നൈറ്റ് പറഞ്ഞ് തന്‍റെ റൂമിലേക്ക് പോയി....
കല്യാണത്തിന് ശേഷം ആദ്യമായി അവര്‍ രണ്ടു മുറികളില്‍ കിടന്നുറങ്ങി. എങ്കിലും പകല്‍ ഒരുപാട് നേരം സംസാരിച്ചതിനാല്‍ ഒരു മിസിങ് ഫീല്‍ ചെയ്തതേയില്ല.
പിറ്റേന്ന് രാവിലെയായപ്പോഴെക്കും അവളുടെ കാല്‍ സുഖപ്പെട്ടിരുന്നു. രാവിലെ മുതലെ അവള്‍
💬 Comments
View all comments