0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

അതേയ് സ്വപ്നം കാണുന്നത് ഒക്കെ കൊള്ളാം.... പക്ഷേ അത് രാത്രി വിളിച്ചു പറഞ്ഞ് കുടെ കിടക്കുന്നവന്‍റെ ഉറക്കം കെടുത്തരുത്.... കണ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.... അത് കേട്ട് ചിന്നുവിന്‍റെ മുഖത്ത് ജ്യാളത തോന്നി. അവള്‍ തല കുനിച്ചിരുന്നു.... എന്തോ കണ്ണനെ ഫേസ് ചെയ്യാന്‍ പറ്റാത്ത ഇരുന്നു.... ചിന്നു.... ഞാനൊരു കാര്യം ചോദിച്ചോട്ടെ.... കണ്ണന്‍ ചോദിച്ചു... എന്താ കണ്ണേട്ടാ.... ചിന്നു തല ഉയര്‍ത്തി ചോദിച്ചു.... കഴിഞ്ഞ ആഴ്ച നീ രാത്രി പറഞ്ഞ ഒരു സ്വപ്നമാണത്.... ഞാന്‍ കയറി നിന്‍റെ പല ഭാഗത്തും പിടിക്കുന്നത് ഇഷ്ടമല്ലത്താ രീതിയിലാണ് നീ പറഞ്ഞത്.... അന്ന് രാത്രി നീ അതൊക്കെ പറയുന്നത് കേട്ട് ഞാനാകെ തൊലിയുറിഞ്ഞ് പോയി.... കണ്ണന്‍ അന്നത്തെ കാര്യങ്ങള്‍ ആലോചിച്ചെടുക്കുന്ന പോലെ പറഞ്ഞു. അവന്‍റെ മുഖത്ത് ഒരു വിഷമഭാവം നിഴലടിച്ചു.... കണ്ണേട്ടാ.... അത്.... സ്വപ്നം നമ്മുക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ലലോ.... അതൊരു ദുസ്വപ്നമായി കണ്ട മതി.... ചിന്നു അവനെ ആശ്വസിക്കുന്ന പോലെ പറഞ്ഞു. സത്യത്തില്‍ ഞാന്‍ അത്രയ്ക്ക് മോശക്കാരനായണോ നീ കരുതിയത്..... കണ്ണന്‍ വീണ്ടും ചോദിച്ചു.... കണ്ണേട്ടന്‍ എന്‍റെയടുത്ത് അങ്ങനെ മോശക്കാരനാവുന്നതില്‍ എനിക്ക് കുഴപ്പമൊന്നുമില്ല.... പക്ഷേ.... വേറെ വല്ല പെണ്ണിന്‍റെ അടുത്തെങ്ങാനും ഈ സ്വഭാവമായി ചെന്നാല്‍ ഞാന്‍ എന്താ ചെയ്യുക എന്നൊന്നും പറയാന്‍ പറ്റില്ല.... അതെന്താ.... കണ്ണന്‍ ഒരു ചമ്മിയ ഭാവത്തില്‍ ചോദിച്ചു.... വേറെ വല്ലവരോടും എന്തെലും ചെയ്തിട്ട് കുറ്റക്കാരായി എനിക്ക് കണ്ണേട്ടന്‍ ആരുടെയും മുന്നില്‍ തല കുനിച്ചിരിക്കുന്നതും അവരുടെ മുന്നില്‍ കുറ്റക്കാരനായിരിക്കുന്നതും കാണാന്‍ എനിക്ക് കഴിയില്ല.... ചിന്നു അവന്‍റെ കണ്ണില്‍ നോക്കി പറഞ്ഞു അവളുടെ ആ വാക്കുകള്‍ കേട്ട് പിന്നെയൊന്നും ചോദിക്കാന്‍ കണ്ണന്

💬 Comments

View all comments