Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
കൊണ്ടുവരാനും നിനക്ക് മതിയാവുമ്പോ അവനെ ഇറക്കിവിടാനും ഞാന്‍ നിന്‍റെ വേലക്കാരിയൊന്നുമല്ല.... കെട്ടിയോനും കൊള്ളാം കെട്ടിയോളും കൊള്ളം..... വിലാസിനി വാതിലിക്കല്‍ ഒരു ചട്ടുകവുമായി പ്രത്യക്ഷപ്പെട്ട് അരുള്‍ ചെയ്തു.
കണ്ണന്‍ അത് കേട്ട് ചിന്നുവിനെ നോക്കി ഒരു ആക്കിയ ചിരി പാസാക്കി.... ചിന്നു ചമ്മിയ മുഖത്തോടെയും....
വന്നതിലും വേഗത്തില്‍ മാസ് ഡയലോഗടിച്ച് വിലാസിനി സ്ഥലം കാലിയാക്കി....
അല്ല... രാവിലെ എന്ത് ദിവാ സ്വപ്നം കണ്ട് നടക്കുകയായിരുന്നു ഇതിന്..... കണ്ണന്‍ അവളുടെ കണ്ണില്‍ നോക്കി ഉള്ളുക്കിന്‍റെ കാരണം ചോദിച്ചു....
ഞാന്‍ അങ്ങനെ സ്വപ്നം കാണറൊന്നുമല്ല.... നടന്നപ്പോ സ്ലീപ്പായതാണ്.... ചിന്നു കാരണം വ്യക്തമാക്കി....
സ്വപ്നം കാണാറില്ല എന്നു മാത്രം പറയണ്ട.... അത് ഞാന്‍ അറിയുന്നുണ്ട്.... കണ്ണന്‍ പറഞ്ഞു....
പിന്നെ.... ഞാന്‍ കാണുന്ന സ്വപ്നം എങ്ങനെയാ കണ്ണേട്ടനറിയുന്നത്....
അതൊക്കെയുണ്ട്.... എന്നാലും നിന്‍റെ ഒരോരോ സ്വപ്നങ്ങളെയ്.... കണ്ണന്‍ വീണ്ടും അവളെ കളിയാക്കി...
എന്താ എന്‍റെ സ്വപ്നത്തിന് കുഴപ്പം.... അത് പറ.... ചിന്നു അവന്‍റെ കളിയാക്കല്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ചോദിച്ചു....
അത് ഞാന്‍ പറയണോ....
പറ കേള്‍ക്കട്ടെ എന്താ എന്‍റെ സ്വപ്നമെന്ന്.....
എന്നാല്‍ നീയെന്തിനാ എന്നെയും കൂട്ടി ഏവറസ്റ്റിന്‍റെ മുകളില്‍ കയറിയത്.... പിന്നെ അവിടെ നിന്ന് താഴെക്ക് ചാടിയത് എന്തിനാ.... ചാടുമ്പോഴെങ്കിലും എന്നെ വേറുതെ വിട്ടുടെ..... കണ്ണന്‍ എന്തോ അലോചനയ്ക്ക് ശേഷം ചോദിച്ചു.
ന്‍റെ കൃഷ്ണ.... ഇതെങ്ങനെ.... എന്‍റെ സ്വപ്നങ്ങള്‍ കണ്ണേട്ടന്‍ എങ്ങനെയറിഞ്ഞു.... ചിന്നു കേട്ടേതൊന്നും വിശ്വസിക്കാതെ അവന്‍റെ മുഖത്ത് നോക്കി ചോദിച്ചു....
അതൊക്കെയുണ്ട്.... സ്ക്രിട്ടാണ്.... കണ്ണന്‍ ഒന്ന് ഞെളിഞ്ഞ് നിന്ന് പറഞ്ഞു....
പറ കണ്ണേട്ടാ.... എങ്ങനെ അറിഞ്ഞു.... ചിന്നു കണ്ണുകള്‍ തുറിപ്പിച്ച് അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
💬 Comments
View all comments