0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്. നന്നായി സംസാരിക്കുന്നൊരു മനുഷ്യന്‍. അയളോട് സംസാരിച്ചിരുന്നപ്പോള്‍ കണ്ണന് തന്‍റെ അമേരിക്കയിലുള്ള ചെറിയച്ഛനോട് സംസാരിക്കുന്ന പോലെ തോന്നി. പിറ്റേന്ന് വധുഗ്രഹത്തില്‍ വെച്ചായിരുന്നു കല്യാണം. അങ്ങോട്ട് കുറച്ച് ദൂരമുണ്ട്. പക്ഷേ മുഹുര്‍ത്തം പതിനൊന്ന് മണിയ്ക്കായത് കൊണ്ട് രാവിലെ ധൃതി വെക്കണ്ട ആവശ്യമില്ല. കല്യാണദിവസം വൈകിട്ട് വരന്‍റെ ഗ്രഹത്തില്‍ വെച്ച്
ഒരു റിസപ്ഷനും ഉണ്ട് നാട്ടുകാര്‍ക്കും ബിസിനസ് സുഹുര്‍ത്തുകള്‍ക്കും വേണ്ടി. വൈകിട്ട് തൊട്ട് കണ്ണന്‍ നിധിന്‍റെ ലൗ സ്റ്റോറി ചികഞ്ഞ് പുറത്ത് ചാടിപ്പിച്ചു. എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം... പിന്നെ പ്ലസ് ടൂ, ഡിഗ്രി, എം.ബി.എ അങ്ങനെ ഒരുമിച്ച് പഠിച്ച പതിനഞ്ച് വര്‍ഷത്തില്‍ പടര്‍ന്ന് പന്തലിച്ച പ്രണയം.... അതിനിടയിലെ പ്രധാന സംഭവങ്ങള്‍ നിധിന്‍ നുള്ളിപെറുക്കി പറഞ്ഞുകൊടുത്തു.... പ്രണയത്തിന്‍റെ തീവ്രത കേട്ട് അറിയാതെ കണ്ണന്‍ തന്‍റെ തലവിധിയെ പഴിച്ചു.... ഒരു പക്ഷേ അവനും പ്രതിക്ഷിച്ചത് ഒരു പ്രണയവിവാഹമായിരുന്നു. ആരോ എഴുതി ജാതകം എല്ലാം മാറ്റി മറച്ചു. എന്തിരുന്നാലും അവന്‍ പ്രണയം പങ്കുവെക്കുന്നതില്‍ ഇന്ന് ചിന്നുവില്‍ ഹാപ്പിയാണ്. രണ്ടുകൊല്ലം കഴിഞ്ഞാലെ പൂര്‍ണ്ണമാവുകയുള്ളു.... അങ്ങനെ അവരുടെ കഥ കേട്ടരിക്കുമ്പോഴാണ് ഡക്കറേഷന്‍ക്കാരു വരുന്നത്.... സ്റ്റേജ് വര്‍ക്ക് ഓക്കെ നാളെ വൈകിട്ടേക്ക് മതിയേങ്കിലും രാവിലെ ഇവിടെ ആരും ഉണ്ടാവത്തത് കൊണ്ട് അവര്‍ തലേന്ന് തന്നെ എത്തി. അതോടെ കണ്ണന്‍ രാത്രി ഭക്ഷണത്തിന് ശേഷം അവരുടെ കുടെ കൂടി. സ്റ്റേജ് ഡക്കേറേഷനും ലൈറ്റിംഗും എല്ലാമായി പിടിപ്പിന് പണിയുണ്ടായിരുന്നു. നിധിനളിയന്‍റെ അച്ഛന്‍ ആരേയോ കൊണ്ടുവരാനായി എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നു. കണ്ണനും നിധിനും നിധിന്‍റെ കുട്ടുകാരും പണിക്കാരുടെ കുടെ സഹായത്തിന് കൂടി.... പതിനൊന്ന് മണിയായപ്പോ നിധിന്‍റെ ബന്ധു ആരോ വന്ന്

💬 Comments

View all comments