Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
അത് ചിലപ്പോ ഇത്രയും കാലം അളിയനെ കണ്ട രീതിയില്‍ മാറ്റം വരുത്തും.,. പിന്നെ വിഡിയോ അല്ല ജീവിതം.... ആര്‍ത്തി കാട്ടി ഉള്ള വില കളയണ്ട.... തല്‍ക്കാലം ഇന്ന് ഇങ്ങനെയാണ് അവസ്ഥ എന്ന് അവളോട് പറഞ്ഞേക്ക്.... രണ്ടാലും പരസ്പരം മനസിലാക്കി ചെയ്യുന്നതാണ് നല്ലത്... അതുകൊണ്ട് എല്ലാം മനസിലാക്കി അത് നാളെയോ മറ്റന്നാളോ മതി....
കണ്ണന്‍ പറഞ്ഞു നിര്‍ത്തി... താന്‍ പറഞ്ഞ കാര്യങ്ങള്‍ അലോചിച്ച് കണ്ണന് തന്നെ ചിരി അടക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു. എന്തോ വല്യ ഉപദേശം കിട്ടിയ പോലെ നിധിന്‍ കണ്ണനെ അത്ഭുതത്തോടെ നോക്കി....
അളിയന്‍ ഇല്ലേല്‍ ഞാന്‍ എല്ലാം കൊളമാക്കിയേനെ.... താങ്കസ് അളിയാ... നിധിന്‍ വല്യ എന്തോ കിട്ടിയ പോലെ നന്ദി പറഞ്ഞു.
അപ്പോഴാണ് ചിന്നു കണ്ണനെ തേടി അങ്ങോട് വന്നത്....
അല്ല... ഇന്ന് നിങ്ങളുടെ ആദ്യരാത്രിയാണോ.... വന്നപാടെ ചിന്നു അവരെ നോക്കി ചോദിച്ചു....
മണവാളന് ഒരു ടെന്‍ഷന്‍ ഒന്ന് മാറ്റി കൊടുത്തതാ.... കണ്ണന്‍ നിധിനെ നോക്കി പറഞ്ഞു....
നിധിന്‍റെ മുഖം ചമ്മിയ പോലെ താഴ്ന്നു....
താല്‍ക്കാലം കണ്ണേട്ടന്‍ ഇങ്ങ് പോര്.... അവരുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവണ്ട....
അപ്പോ ശരി അളിയാ... ഒക്കെ പറഞ്ഞ പോലെ.... ആള്‍ ദ ബെസ്റ്റ്.... മൂന്ന് മാസം മുന്‍പ് നല്‍കിയതിന് തിരിച്ച് നല്‍കി പക വീട്ടിയ മനസ്സോടെ കണ്ണന്‍ എണിറ്റ് ചിന്നുവിനടുത്തേക്ക് നടന്നു നിങ്ങി. അപ്പോഴും നേരത്തെ അടക്കിപിടിച്ച ചിരി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
എന്തായിരുന്നു അളിയനുമായി ഒരു രാത്രിചര്‍ച്ച.... നടന്നു നിങ്ങുന്നതിനിടെ ചിന്നു ചോദിച്ചു....
അത് ഞാന്‍ കുറച്ച് ടിപ്സ് പറഞ്ഞ് കൊടുത്തതാ.... ആദ്യരാത്രിയുടെ.... കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു....
ങേ.... അതിന് ടിപ്സ് കൊടുക്കാന്‍ മാത്രം കണ്ണേട്ടന് എവിടെന്ന അറിയാനാ...
എടീ.... അത് എനിക്ക് അതില്‍ എക്സ്പീരിയന്‍സില്ല എന്ന് അളിയനറിയില്ലലോ... മണ്ടന്‍ അളിയന്‍.... ഞാന്‍ കൊടുത്ത ടിപ്സിന് താങ്ക്സ് വരെ പറഞ്ഞു...
പാവം പ്രിതേച്ചി.... ഇന്ന് രാത്രി എന്താവോ എന്തോ.... ചിന്നു പതിയെ പറഞ്ഞു....
ഹാ... ഞാന്‍ പറഞ്ഞ കാര്യം എങ്ങാനും അവിടെ എത്തിയാ ഇന്ന് രാത്രി ചേച്ചി അളിയനെ കൊല്ലും രാവിലെ എന്നെയും.... കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു....
അങ്ങനെ ഒരോന്ന്
💬 Comments
View all comments