0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

കാരണം ഒന്നു കിടന്നേ ഉള്ളു ഉറങ്ങി പോയതാ.... കണ്ണന്‍ പ്രശ്നം പരിഹരിക്കാനായി ചോദിച്ചു.... ഹ്മും.... അതത്ര ഇഷ്ടമല്ല രീതിയില്‍ ചുണ്ടു കുര്‍പ്പിച്ച് ചിന്നു മൂളികൊടുത്തു. കണ്ണന്‍ അവളുടെ പട്ടുസാരി ഒന്ന് അടിമുടി നോക്കി. കല്യാണത്തിന് ശേഷം ഇന്നാണ് അവളെ ഇങ്ങനെ പട്ടുസാരിയില്‍ കാണുന്നത്. കടുംപച്ച നിറത്തില്‍ ഗോള്‍ഡന്‍ ഡിനൈനുള്ള പട്ടുസാരി. അവളുടെ ആകാരവടിവിനു ചേര്‍ന്ന സാരി. തലമുടി നല്ല രീതിയില്‍ മെടഞ്ഞിട്ടുണ്ട്. കണെഴുതി സുന്ദരിയായിട്ടുണ്ട്. ഒരു പൗഡറിന്‍റെയും ലേഡി സ്പ്രേയുടെയും ഗന്ധവുമുണ്ട്. ആരായാലും ഒന്ന് നോക്കി പോവും.... ഇന്ന് അടിപൊളിയായിട്ടുണ്ട് കേട്ടോ.... കണ്ണന്‍ വിഷയം മാറ്റാനായി പറഞ്ഞു.... ഹും.... അതിനും മൂളല്‍ മാത്രം.... നേരത്തെ എണിറ്റോ.... പരിഭവത്തില്‍ നില്‍ക്കുന്ന അവളോട് കണ്ണന്‍ ചോദിച്ചു.... ഹാ... ആ കണ്ണേട്ടന്‍റെ പണ്ടാരം അലറാം ഞങ്ങളെയൊക്കെ ഉണര്‍ത്തി.... ചിന്നു പറഞ്ഞു.... പുല്ല്.... കഴിഞ്ഞ ദിവസം പോക്കറ്റില്ലത്ത ടീഷര്‍ട്ടാണ് കണ്ണന്‍ ഇട്ടത്. അതിനാള്‍ ഫോണ്‍ ചിന്നുവിന്‍റെ കൈയില്‍ കൊടുത്തിരുന്നു. അതിപ്പോ പണിയായി. അലറാം ഓഫക്കാന്‍ മറന്നു. അതോടെ അവിടെയുള്ളവരുടെ ഉറക്കവും പോയി.... എന്നിട്ട്..... എല്ലാരും എണിറ്റോ.... കണ്ണന്‍ ഒരു ചിരിയോടെ ചോദിച്ചു... പിന്നെ.... എന്‍റെ ഒപ്പം കിടന്നവര്‍ ഒക്കെ കണ്ണേട്ടനെ അന്വേഷിക്കുന്നുണ്ട്.... ബാക്കി അവര് തരും.... ചിന്നു ചിരിയോടെ തന്നെ തിരിച്ചടിച്ചു.... അതിനല്ലേ എന്‍റെ ഭാര്യ കുടെയുള്ളത്... നീ എന്നെ രക്ഷിക്കുലേ.... അടുത്ത് നിന്ന ചിന്നുവിന്‍റെ തോളിലുടെ കൈയിട്ട് അല്‍പം റൊമാന്‍റിക്കായി പറഞ്ഞു... ചിന്നു ആ പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും അതിനോട് പൊരുത്തപ്പെട്ട പോലെ നിന്നുകൊടുത്തു. മതി നിന്ന് കിന്നരിച്ചത്.... പോയി കുളിക്കാന്‍ നോക്ക്.... ചിന്നു കണ്ണന്‍റെ മുഖത്ത് നോക്കി പറഞ്ഞു....

💬 Comments

View all comments