0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

എടിയേ.... എന്‍റെ ഡ്രേസ് എന്തിയേ.... അത് ഞാന്‍ കിടന്ന റൂമിലുണ്ട്.... വാ.... എടുത്ത് തരാം.... അവള്‍ തോളിലെ കൈ വിടിവിപ്പിച്ച് ഒപ്പം നടന്നു. അവര്‍ ഹാളിലേക്ക് കയറി. കണ്ണന്‍ അവിടെ നിന്നേ ഉള്ളു... ചിന്നു ഉള്ളില്‍ നിന്ന് അടച്ച മുറിയുടെ വാതില്‍ മുട്ടി. ആരോ തുറന്നു. അവള്‍ ഉള്ളിലേക്ക് കയറുകയും നിമിഷങ്ങള്‍ക്കകം തിരിച്ചിറങ്ങുകയും ചെയ്തു....തിരിച്ചുവരുമ്പോള്‍ കൈയില്‍ അവര്‍ കൊണ്ടുവന്ന ബാഗുണ്ടായിരുന്നു. അത് കണ്ണന് നേരേ നീട്ടിയ ശേഷം ചോദിച്ചു. എവിടെയാ കുളിക്കുന്നത്... മുകളില്‍ അളിയന്‍റെ മുറിയില്ലേ.... ഞാന്‍ അവിടെ നിന്ന് ഫ്രേഷായികൊണ്ട്.... അവന്‍ ബാഗ് വാങ്ങി മുകളിലേക്ക് കയറി.
സ്വന്തം വീടെന്ന ഭാവത്തില്‍ നിധിന്‍റെ റൂം തള്ളി നോക്കി. കുറ്റിയിട്ടിരുന്നില്ല. അത് മലക്കെ തുറന്നു. വാതില്‍ തള്ളി തുറന്നത് കണ്ട് കണ്ണടിക്ക് മുന്നില്‍ നിന്നിരുന്ന കണ്ണന്‍ ഒന്നു ഞെട്ടി തിരിഞ്ഞു.... ഹാ.... അളിയനായിരുന്നോ.... നിധിന്‍ ചോദിച്ചു.... അല്ലാതെയിപ്പോ പ്രിതേച്ചി (അളിയന്‍റെ പ്രാണസഖി) വരുണോ.... കണ്ണന്‍ തിരിച്ചടിച്ചു.... മതി അളിയാ.... നല്ല ദിവസായിട്ട് നാറ്റിക്കല്ലേ.... നിധിന്‍ വിനയപൂര്‍വ്വം അപേക്ഷിച്ചു.... ഹാ.... നോക്കാം.... അളിയാ പോയി ഫ്രേഷാവ് നമ്മുക്ക് ഒരുങ്ങണ്ടേ.... നമ്മള്‍ ഒരുങ്ങുന്നില്ല... അളിയന്‍ ഒരുങ്ങ്.... മാത്രം ഒരുങ്ങിയ മതി.... ഇല്ലേല്‍ പ്രിതേച്ചി ചിലപ്പോ എന്നെ മതിയെന്ന് പറയും.... അത് എന്തായാലും നടക്കില്ല.... അതിന് മുമ്പേ അളിയനെ ചിന്നു കൊന്നിട്ടുണ്ടാവും.... അതും ശരിയാ.... എന്തായാലും ഞാന്‍ ഫ്രേഷാവട്ടെ.... ഇത്രയും പറഞ്ഞ് ബ്രെഷും ഡ്രെസും എല്ലാം എടുത്ത് ബാത്ത്റൂമിലേക്ക് കയറി. കുളിയും ഒരുക്കവും കഴിഞ്ഞ് ഏഴരയായി കല്യാണസ്ഥലത്തേക്ക് തിരിച്ചപ്പോള്‍. ചിന്നുവിന്‍റെ പട്ടുസാരിക്ക് മാച്ചായ കടുംപച്ച സില്‍ക്ക് കുര്‍ത്തയും ഗോര്‍ഡ് കരയുള്ള ഡബിള്‍

💬 Comments

View all comments