Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
ടിപ്സ് പറഞ്ഞ് കൊടുത്തതാ.... ആദ്യരാത്രിയുടെ.... കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു....
ങേ.... അതിന് ടിപ്സ് കൊടുക്കാന്‍ മാത്രം കണ്ണേട്ടന് എവിടെന്ന അറിയാനാ...
എടീ.... അത് എനിക്ക് അതില്‍ എക്സ്പീരിയന്‍സില്ല എന്ന് അളിയനറിയില്ലലോ... മണ്ടന്‍ അളിയന്‍.... ഞാന്‍ കൊടുത്ത ടിപ്സിന് താങ്ക്സ് വരെ പറഞ്ഞു...
പാവം പ്രിതേച്ചി.... ഇന്ന് രാത്രി എന്താവോ എന്തോ.... ചിന്നു പതിയെ പറഞ്ഞു....
ഹാ... ഞാന്‍ പറഞ്ഞ കാര്യം എങ്ങാനും അവിടെ എത്തിയാ ഇന്ന് രാത്രി ചേച്ചി അളിയനെ കൊല്ലും രാവിലെ എന്നെയും.... കണ്ണന്‍ ചിരിയോടെ തന്നെ പറഞ്ഞു....
അങ്ങനെ ഒരോന്ന് പറഞ്ഞ് താഴെത്തെ മുറിയിലെത്തി.... ഇന്നലെ ചിന്നു കിടന്ന മുറിയിലാണ് അവര്‍ രാത്രി കിടന്നത്. അവിടെയുണ്ടായിരുന്നവര്‍ ഒക്കെ കല്യാണം കഴിഞ്ഞ് പൊടിയും തട്ടി പോയി..... അന്നത്തെ രാത്രി സംഭാഷണങ്ങളില്‍ നിധിനളിയനും പ്രിതേച്ചിയുമായിരുന്നു. പതിനഞ്ച് വര്‍ഷത്തോളം പ്രണയിച്ച് ഒന്നിച്ച അവരുടെ കാര്യങ്ങള്‍....
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചാണ് കണ്ണനും ചിന്നുവും തിരിച്ച് പോന്നത്. രാവിലെ ടിപ്സ് ഏറ്റുവേന്ന് നിധിനളിയന്‍ പറഞ്ഞപ്പോ കണ്ണന്‍റെ തലയില്‍ നിന്ന് ഒന്നു രണ്ട് കിളി പോയ അവസ്ഥയായിരുന്നു. പുതുമോടികാരെ അവരുടെ സ്വകാര്യതയിലേക്ക് വിട്ട് അവര്‍ സ്വന്തം വിട്ടിലേക്ക് തിരിച്ചുപോന്നു.
അന്ന് ഉച്ചയ്ക്ക് ശേഷമാണ് അവര്‍ വൈഷ്ണവത്തിലെത്തിയത്... അന്ന് രാത്രി സംഭവബഹുലമായിരുന്നു.... അന്ന് വൈകിട്ടാണ് പിറ്റേന്ന് സബ്മിറ്റ് ചെയ്യാനുള്ള അസൈമെന്‍റിന്‍റെ കാര്യം ചിന്നുവിന് ഓര്‍മ വന്നത്. അതോടെ ആള് റൂമില്‍ കയറി എഴുത്ത് തുടങ്ങി.
രാത്രി വരെ എഴുത്ത് നീണ്ടു. കണ്ണന്‍ ബെഡിലിരിക്കുകയായിരുന്നു. അവന്‍റെ മുഖത്ത് പതിവിലും സന്തോഷം കാണാനുണ്ടായിരുന്നു. അതിന്‍റെ കാരണം ചിന്നുവിനെ അറിയിക്കാന്‍ അവന്‍റെ മനസ് വെമ്പല്‍കൊണ്ടു....
ചിന്നു....
💬 Comments
View all comments