0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

കണ്ണന്‍ അടുത്ത് മേശയ്ക്ക് മുന്നില്‍ ഇരുന്നെഴുതുന്ന ചിന്നുവിനെ വിളിച്ചു.... ആദ്യ വിളിയില്‍ മറുപടിയൊന്നും കിട്ടിയില്ല.... അവന്‍ അവളുടെ അടുത്തേക്ക് ചാടിയിറങ്ങി ചെന്ന് വീണ്ടും വിളിച്ചു.... ചിന്നു..... എന്താ കണ്ണേട്ടാ.... എഴുതി തീരത്താതിന്‍റെ ദേഷ്യം കലര്‍ത്തി തിരിഞ്ഞ് നോക്കാതെ തന്നെ അവള്‍ മറുപടിയായി ചോദിച്ചു.... നീയിങ് നോക്ക് എനിക്കൊരു കാര്യം പറയാനുണ്ട്.... നോക്കാനും കൊഞ്ചാനും ഒന്നും നേരമില്ല.... ഒരുപാട് എഴുതാനുണ്ട് കണ്ണേട്ടാ.... ഇത് കേട്ടിട്ട് എഴുതിയ മതി.... ഇത്രയും പറഞ്ഞ് അവന്‍ അവളുടെ മുന്നിലേക്ക് നിങ്ങി നിന്ന് അവള്‍ എഴുതിയിരുന്ന പേന പിടിച്ചെടുത്തു. ആ പ്രവൃത്തി ഇഷ്ടപ്പെടാത്ത രീതിയില്‍ അവളുടെ കണ്ണുകളില്‍ ദേഷ്യം അലയടിച്ചു.... അവളുടെ മനസ് മടമ്പിളിയിലെ മനോരോഗിയെപോലെയായി. പേന വലിച്ച് കൊണ്ടുപോയ കണ്ണനെ അവള്‍ ദേഷ്യത്തോടെ നോക്കി.... കണ്ണേട്ടാ ആ പേന ഇങ്ങ് താ..... ചിന്നു കൈനീട്ടി ചോദിച്ചു... ഞാന്‍ പറയുന്നത് കേട്ടിട്ട് മതി എഴുത്ത്.... കണ്ണനും വിട്ടുകൊടുത്തില്ല.... അതും കെട്ടതോടെ അവളുടെ ക്ഷമ നശിച്ചു. അവള്‍ കിട്ടിയ ഗ്യാപ്പില്‍ അവന്‍റെ കൈയില്‍ കയറി ശക്തിയില്‍ ഒരു കടിയങ്ങ് വെച്ച് കൊടുത്തു.... വേദനകൊണ്ട് കണ്ണന്‍ നീറി പുളഞ്ഞു.... എങ്ങിനെയോ അവളുടെ വായയുടെ അടുത്ത് നിന്ന് അവന്‍ കൈ വലിച്ച് മാറ്റി.... അവന്‍ ആ കൈയിലേക്ക് നോക്കി.... അവളുടെ ആഴത്തിലുള്ള പത്ത് പല്ലിന്‍റെ പാടുകള്‍... അതിന് ചുറ്റും ചുവന്നിരിക്കുന്നു. ഭാഗ്യത്തിന് ചോര പൊടിഞ്ഞിട്ടില്ല... പക്ഷേ കുറച്ചുടെ നിന്നിരുന്നേല്‍ ചിലപ്പോ ചോര വന്നേന്നെ..... അവന്‍റെ മുഖത്ത് സന്തോഷമെല്ലം നഷ്ടമായി. അവന്‍ തന്‍റെ കൈയിലേക്ക് നോക്കി നിന്നു.... എന്നോട് കളിച്ച ഇങ്ങനെയിരിക്കും.... സമയമില്ലാത്ത നേരത്താ ഒരു കിന്നാരം.... ചിന്നു ദേഷ്യം

💬 Comments

View all comments