0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

ശമിച്ച പോലെ പറഞ്ഞു.... അതുകുടെ കേട്ടതോടെ കണ്ണന് അവിടെ നില്‍ക്കാന്‍ തോന്നിയില്ല. ഇനിയും നിന്നാല്‍ ചിലപ്പോ വേദനയിലും ദേഷ്യത്തിലും അവന്‍ അവളെ വല്ലതും ചെയ്തുപോവും.... അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു പോയി.... എന്‍റെ പേന തന്നിട്ട് പോ.... ചിന്നു പിറകില്‍ നിന്ന് വിളിച്ചു പറഞ്ഞു.... ന്നാ.... കൊണ്ടു പോയി പുഴുങ്ങി തിന്ന്..... കണ്ണന്‍ കയ്യിലിരുന്ന പേന മേശയിലേക്ക് വലിച്ചെറിഞ്ഞു. അവള്‍ക്ക് മുഖം നല്‍കാതെ വേഗത്തില്‍ പുറത്തേക്ക് നടന്നകന്നു.... ചിന്നു അപ്പോഴെക്കും പേനയെടുത്ത് എഴുതാന്‍ തുടങ്ങിയിരുന്നു... തന്‍ ചെയ്ത പ്രവൃത്തിയുടെ വ്യാപ്തി അവള്‍ക്ക് അപ്പോഴും അറിഞ്ഞിരുന്നില്ല.... പതിനൊന്നുമണിയായി അവളുടെ എഴുത്ത് തീരുമ്പോള്‍.... അപ്പോഴാണ് അവര്‍ തിരിച്ച് ബോധത്തിലേക്ക് വന്നു. അവള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ കണ്ണേട്ടന്‍ റൂമിലില്ല.... ഇറങ്ങിപോയ കണ്ണേട്ടന്‍ ഇതുവരെ തിരിച്ച് വന്നിട്ടില്ല....
എഴുതിലുള്ള എകഗ്രത കൊണ്ട് വേറെയെന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോ താന്‍ ചെയ്തതിനെ കുറിച്ചുള്ള ചിന്തകള്‍ വന്നത്. അവള്‍ കണ്ണനെ അന്വേഷിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി. ഗോവണി ഇറങ്ങി താഴെ വന്നു. ഹാളിലെ ലൈറ്റോഫാക്കിയിരുന്നു. അവള്‍ തപ്പി സ്വീച്ച് കണ്ടെത്തി ലൈറ്റിട്ടു. ദേ സോഫയില്‍ ചെരിഞ്ഞ് കിടക്കുന്നു കണ്ണന്‍.... അവള്‍ പതിയെ കണ്ണനടുത്തേക്ക് ചെന്നു. എന്താവും മറുപടിയെന്ന് അറിയില്ല. ചിലപ്പോള്‍ ഒന്ന് തല്ലുമായിരിക്കും എന്നാലും വേണ്ടില്ല.... ആ പിണക്കം മാറിയ മതിയായിരുന്നു. അവള്‍ കണ്ണനടുത്തെത്തി. കണ്ണന്‍ ഉറക്കത്തിലേക്ക് വീണിരുന്നു. കണ്ണില്‍ നനവുള്ളത് പോലെ.... അവളപ്പോഴാണ് തലയ്ക്ക് താഴെ അടക്കി വെച്ചിരുന്ന കൈയിലേക്ക് നോക്കുന്നത്.... അതിന്‍റെ ഒരു വശത്ത് തന്‍റെ പല്ലിന്‍റെ പാട് ആഴ്ന്നിറങ്ങിയിരിക്കുന്നു. ചുറ്റും നീലച്ച് കിടക്കുന്നു. ചിന്നുവിനത് കണ്ടപ്പോ ഹൃദയം പെട്ടിപോവുന്നത് പോലെ തോന്നി....

💬 Comments

View all comments