0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

അവള്‍ ഉറങ്ങി പോയി. രാവിലെ നേരത്തെ എണിറ്റു. ആദ്യം അവള്‍ കണ്ണനെ തേടി ഹാളിലേക്ക് ഓടി.... പക്ഷേ അവിടം ശുന്യമായിരുന്നു. നേരെ അടുക്കളയിലേക്ക് വിട്ടു. അമ്മയുണ്ടവിടെ. വര്‍ത്തമാനം പറഞ്ഞത് വെച്ച് അമ്മയൊന്നും അറിഞ്ഞിട്ടില്ല.... കോളേജില്‍ പോകാന്‍ ഒരു തല്‍പര്യവുമില്ല.... പക്ഷേ അമ്മയോട് എന്ത് പറയും എന്നറിയത്തത് കൊണ്ട് മറ്റു വഴികളില്ലാതെ ഒരുങ്ങി....
എങ്ങനെയും കണ്ണേട്ടനെ ഒന്നു കണ്ടു സംസാരിച്ച മതിയെന്ന അവസ്ഥയായിരുന്നു അവള്‍ക്ക്... സാധാരണ എട്ടുമണിക്കു വരുന്ന കണ്ണന്‍ അന്ന് എട്ടരകഴിഞ്ഞാണ് വന്നത്.... കയറി വരുന്ന അവന്‍റെ കൈയിലേക്കാണ് ചിന്നു നോക്കിയത്... രക്തം കല്ലച്ച് നീലയായി തന്നെ കിടപ്പുണ്ടവിടെ... അത് കാണുമ്പോള്‍ ചിന്നുവിന് കരച്ചില്‍ വീണ്ടും വരുന്നതുപോലെ തോന്നി. പക്ഷേ എങ്ങിനെയോ പിടിച്ചു നിര്‍ത്തി. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി. കണ്ണന്‍ അവിടെ അങ്ങിനെയൊരാള്‍ നില്‍പ്പുണ്ടെന്ന ഭാവം പോലുമില്ലാതെ ഗോവണി കയറി പോയി. ആ അവഗണന ചിന്നുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അവള്‍ മുറിയിലേക്ക് പോകാനായി ഗോവണി കയറുമ്പോഴെക്കും അവരുടെ മുറി കൊട്ടിടക്കുന്നത് അവള്‍ കണ്ടു.... സങ്കടം തിരമാല പോലെ വന്നടിച്ചു. കണ്ണന്‍ ഒമ്പതുമണിയ്ക്കാണ് താഴെയിറങ്ങി വന്നത് ഭക്ഷണം പോലും കഴിക്കാതെ പുറത്തേക്ക് പോകുന്നത് കണ്ട് ചിന്നു തന്‍റെ ബാഗേടുത്ത് പിറകെ പോയി.... അവന്‍ പോര്‍ച്ചിലെ ബൈക്കില്‍ കയറി സ്റ്റാര്‍ട്ടാക്കി. അവള്‍ അവനടുത്തെത്തി. ബൈക്കില്‍ കയറാതെ അവന്‍റെ മുഖത്തേക്ക് നോക്കി നിന്നു. ഹും കയറ്.... മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു പൂമുഖത്ത് അച്ഛനിരിക്കുന്നത് കൊണ്ട് അവന് എതിര്‍പ്പ് കാണിച്ചില്ല. അവള്‍ അവന്‍റെ ഷോള്‍ഡില്‍ പിടിച്ച് ബൈക്കില്‍ കയറി. കയറി പാടെ അവന്‍ അവളുടെ കൈ ഷോള്‍ഡറില്‍ നിന്ന് വിടിപ്പിച്ചു.

💬 Comments

View all comments