Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
പിന്നെ വണ്ടിയെടുത്തു.
നിശബ്ദമായ യാത്ര.... രണ്ടുപേരും ഒന്നും പറഞ്ഞില്ല. അവന്‍ പതിവിലും വേഗത്തില്‍ കോളേജിലെത്തി....
ഗേറ്റില്‍ ബൈക്ക് നിര്‍ത്തി. അവള്‍ മനസില്ല മനസ്സോടെ ഇറങ്ങി. പിന്നെ കണ്ണനെ ദയനീയമായി നോക്കി....
സോറി കണ്ണേട്ടാ.... അവള്‍ തലകുനിച്ച് പറഞ്ഞു....
അതേയ്.... എനിക്ക് വൈകിട്ട് വേറെ കുറച്ച് പണിയുണ്ട്... നിന്നെ കൊണ്ടുപോവാന്‍ വരാന്‍ പറ്റില്ല... നീ ബസോ ഓട്ടോയോ പിടിച്ച് വന്നോ.... കണ്ണന്‍ പേഴ്സെടുത്ത് പിടിച്ച് പറഞ്ഞു.
അവള്‍ മുഖമുയര്‍ത്തിയില്ല.... കണ്ണന്‍ പേഴ്സില്‍ നിന്ന് ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈയില്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു. പിന്നെ ബൈക്ക് സ്റ്റാര്‍ട്ടാക്കി തിരിച്ചുപോന്നു.
അവന്‍ പോകുന്നത് വരെ കൈയിലെ നോട്ടും നോക്കി തല കുനിച്ചവള്‍ നിന്നു. രമ്യ വന്ന് വിളിച്ചപ്പോഴാണ് അവള്‍ ആ നില്‍പ്പില്‍ നിന്ന് ഉണര്‍ന്നത്.... അന്ന് കോളേജില്‍ അവള്‍ വിഷമത്തോടെ നടന്നു. ആരോടും ചിരിയോ സംസാരമോ ഒന്നുമില്ലാതെ....
വൈകിട്ട് ഓട്ടോയിലാണ് അവള്‍ വിട്ടിലെത്തിയത്. പക്ഷേ കണ്ണേട്ടന്‍റെ ബൈക്ക് അവിടെ കണ്ടില്ല. അവള്‍ നേരെ അടുക്കളയിലേക്ക് ചെന്നു. വിലാസിനി വൈകിട്ടെത്തുള്ള ചായ പരുപാടിയില്‍ ആയിരുന്നപ്പോള്‍....
അമ്മേ.... കണ്ണേട്ടന്‍ എവിടെ.... ചിന്നു ചോദിച്ചു....
ഹാ... അവന്‍ അവന്‍റെ കുട്ടുകാരനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞു. രാത്രിയെ എത്തു എന്നാ പറഞ്ഞത്.... വിലാസിനി സാധാരണ മട്ടില്‍ പറഞ്ഞു.... പക്ഷേ ചിന്നുവിന് ഇത് തന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകായാണെന്ന് ബോധ്യമായി. അവള്‍ റൂമിലേക്ക് പോയി.... പിന്നെ ഡ്രെസെടുത്ത് ബാത്തുറിമില്‍ കയറി.... ഷവറിന് ചൊട്ടില്‍ നിന്ന് പൊട്ടികരഞ്ഞു പോയി.... വെള്ളവും കണ്ണുനീരും അവളുടെ ശരീരത്തെ തഴുകി പോയി. എത്ര നേരം അങ്ങിനെ കരഞ്ഞു എന്നതിന് ഒരു പിടിയും ഇല്ല.....
രാത്രി
💬 Comments
View all comments