0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

പിന്നെ അറ്റന്‍റഡന്‍സായി സെല്‍ഫിഡ്രക്ഷനായി കളിയായി ചിരിയായി ആകെ ബഹളം.... ഒരു പിരിയഡ് കഴിഞ്ഞപ്പോ ടീച്ചര്‍ പോയി... കുറച്ച് പെണ്‍പിള്ളേരോക്കെ ക്ലാസിന് പുറത്തേക്ക് പോയി... കുറച്ച് പേര്‍ അവിടെ തന്നെ നിന്ന് കണ്ണനെ വായ് നോക്കാന്‍ തുടങ്ങി.... ഒരോന്നിന്‍റെ നോട്ടവും എക്സ്പ്രെഷനും ഒക്കെ കണ്ടാല്‍ തോന്നും കണ്ണന്‍ തുണിയില്ലാതെയാ അവിടെ നില്‍ക്കുന്നതെന്ന്...... ഈശ്വരാ വിട്ടില്‍ ഒരെണ്ണത്തിനെ കണ്ട്രോള്‍ ചെയ്ത മതിയായിരുന്നു... ഇവിടെയിത് എത്രയെണ്ണമാ.... അതും ഒക്കെ കിട്ടു ഐറ്റം.... അവരുടെ കണ്ണുകൊണ്ടുള്ള കൊത്തിപറിക്കല്‍ സഹിക്കാതെ കണ്ണന്‍ പുറത്തേക്കിറങ്ങി.... തല്‍ക്കാലം വേറെ പരുപാടിയൊന്നുമില്ല.... ക്യാന്‍റിനില്‍ പോയി ഒരു ചായ കുടിക്കാം.... അങ്ങനെ ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പിച്ച കോളേജ് അങ്കണത്തിലുടെ ക്യാന്‍റിന്‍ ലക്ഷ്യമാക്കി അവന്‍ നടന്നു.... ഹലോ.... ഡാ.... സൈഡില്‍ നിന്നൊരു വിളി.... നോക്കമ്പോ മൂന്നംഗസംഘം അവനെ മാടി വിളിക്കുന്നു. കണ്ടാല്‍ അറിയാം റാഗിംഗ് ടീംസാണ്... സാധാരണ പിജിക്കാര്‍ക്ക് ഈ പരുപാടി കിട്ടാതതാണ്. പിന്നെ കണ്ണന്‍റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കതത് കൊണ്ടാവും.... കണ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു.... ഡാ.... ഫ്രേഷ് കമ്മറാണോ.... മുന്നില്‍ നേതാവിനെപോലെ ഇരിക്കുന്നവന്‍ ചോദിച്ചു....
അതേ.... കണ്ണന്‍ മറുപടി കൊടുത്തു.... എന്ന മോന്‍ കുറച്ച് നേരം ഇവിടെ നിക്ക്.... മോന്‍റെ കലാപരുപാടിയൊക്കെ ചേട്ടന്‍ അറിയട്ടെ.... നേതാവ് പറഞ്ഞു... ഈ നേരത്താണ് പുറത്ത് നിന്ന് ചിന്നുവും രമ്യയും ക്ലാസില്‍ കയറാന്‍ വരുന്നത്. ദൂരെ നിന്നെ കണ്ണേട്ടനെയും തെര്‍ഡിയേഴ്സിനേയും അവര്‍ കണ്ടു... ഡീ... രമ്യ.... ആ ജോബിന്‍ കണ്ണേട്ടനോടെന്താ ചോദിക്കുന്നതാവോ.... ചിന്നു ചോദിച്ചു.... അത്... നിന്‍റെ കാര്യവും.... നിന്‍റെ പഴയ കാമുകനല്ലേ.... ഭര്‍ത്താവിനോട് നിന്‍റെ ക്ഷേമം അന്വേഷിക്കാവും രമ്യ ചിന്നുവിന് ചിരിയോടെ മറുപടി നല്‍കി..... എന്‍റെ കാമുകനൊന്നുമല്ല.... അവന്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു... ഞാന്‍ ഇല്ല എന്ന് പറഞ്ഞു.... അത്രേയുള്ളു..... ചിന്നുവും രമ്യയും അപ്പോഴെക്കും റാഗിംഗ് ടീംസിന്‍റെ അടുത്തെത്തിയിരുന്നു... ഗ്രീഷ്മ.... ഒന്നിങ് വന്നേ.... കണ്ണനെ നോക്കി നടന്ന ചിന്നുവിനെ ജോബിന്‍ വിളിച്ചു.... ചിന്നുവും രമ്യയും അവരുടെ അടുത്തേക്ക് നടന്നു. കണ്ണന്‍ ഇരുവര്‍ക്കും ഒരു ചിരി പാസാക്കി.... ചിന്നു ജോബിന്‍റെ അടുത്തെത്തി.... ഗ്രിഷ്മേ.... ഇത് വൈഷ്ണവ്... ഫ്രേഷ്കമ്മറാണ്.... ഇവന്‍ നിന്നെ പ്രപോസ് ചെയ്യാന്‍

💬 Comments

View all comments