0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

അതിലും നീറുന്നുണ്ടായിരുന്നു. താന്‍ സന്തോഷകരമായ ഒരു കാര്യം പറയാന്‍ വന്നപ്പോള്‍ അവള്‍ ചെയ്തത് അന്ന് തന്നെ അത്രയും സങ്കടപ്പെട്ടുത്തി. എന്നാലും അവള്‍ക്കൊരു ചെറിയ വിഷമം വരുത്താനാണ് താന്‍ ഈ പിണക്കം അഭിനയിച്ചത്.... ഇന്നലെ അവള്‍ ദയനീയമായി ഓരോ തവണ നോക്കുമ്പോഴും ഓടി ചെന്ന് അവളെ കെട്ടിപിടിച്ച് സമാധാനിപ്പിക്കണമെന്ന് തോന്നിയതാണ്. പക്ഷേ ഇന്ന് അവളുടെ പിറന്നാള്‍ ദിവസം അവള്‍ക്ക് സമ്മാനം നല്‍കി പിണക്കം മാറ്റാമെന്ന് താന്‍ ഉറപ്പിച്ചിരുന്നു. അതിനാണ് അവളില്‍ നിന്ന് പരമാവധി മാറി നടന്നത്.... രാത്രി അങ്ങനെയൊക്കെ പറഞ്ഞത്.... രാത്രി തൊട്ടപ്പുറത്ത് നിന്നവള്‍ വാ പൊത്തി കരഞ്ഞപ്പോള്‍ പോലും താന്‍ പിടിച്ചു നിന്നു.... ഇന്ന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം പറഞ്ഞ് തീരുമാനമാക്കണം.... പുറന്നാള്‍ ഗിഫ്റ്റിനോടൊപ്പം ഇന്ന് തനിക്ക് അവളെ അറിയിക്കാന്‍ ഒരു സര്‍പ്രൈസ് കുടെയുണ്ട്.... കുറച്ച് നേരം കുടെ കാത്തിരിക്കു പ്രിയേ.... കണ്ണന്‍ ആദ്യ കളി കഴിഞ്ഞപ്പോഴെ തിരിച്ച് പോന്നു. ഇനി അവളെ സമാധാനിപ്പിക്കണം.... നിധിനളിയന്‍റെ കല്യാണത്തിന്‍റെയന്നാണ് ലക്ഷ്മിയമ്മ അവളുടെ പിറന്നാളിനെ പറ്റി പറയുന്നത്.... അന്നേ അവള്‍ക്കായി ഒരു സമ്മാനം കൊടുക്കണമെന്ന് വിചാരിച്ചതാണ്.... വിട്ടിലെത്തിയപ്പോള്‍ ഗോപകുമാര്‍ പത്രം വായിക്കുന്നുണ്ട്.... കണ്ണനെ കണ്ട് എന്തോ പറയാന്‍ ഒരുങ്ങും മുമ്പേ ചുണ്ടുവിരല്‍ ചുണ്ടുകളില്‍ മുട്ടിച്ച്
മിണ്ടരുതെന്ന് അംഗ്യം കാണിച്ചു. ഗോപകുമാര്‍ അത് അനുസരിക്കുകയും ചെയ്തു. അവന്‍ അടുക്കളയുടെ വാതിലിലേക്ക് പതുങ്ങി പതുങ്ങി ചെന്നു. വിലാസിനിയും ചിന്നുവും അവിടെ പിറന്നാളിന്‍റെ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു. ചിന്നുവിന്‍റെ മുഖത്ത് ഉന്‍മേഷമൊന്നുമില്ല.... സംസാരിച്ചുകൊണ്ടിരിക്കെ പതിവു സമയത്ത് അവള്‍ കുളിക്കാനായി പോവുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങി. അത് മനസിലാക്കി കണ്ണന്‍ ഗോവണി ഓടികയറി റൂമിലെത്തി പിന്നെ

💬 Comments

View all comments