Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
ശ്വാസം വലിച്ചെടുത്തു. കണ്ണന്‍ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.... ഇന്നലെ തന്നെ നോക്കുക പോലും ചെയ്യാത്ത കണ്ണേട്ടന്‍ തന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ അശ്വാസം കൊണ്ട് ചിന്നുവും ചിരിച്ചു... പക്ഷേ ആ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
മുല്ലപൂ പോലുള്ള പല്ലുകള്‍ കണിച്ച് ചിരിക്കുമ്പോഴും കണ്ണില്‍ ഒരു ഉറവ ഉണ്ടായി വന്നു. അത് കവിളിലേക്ക് കുതിച്ചു ചാടി.
പിന്നിലേക്ക് പോയ കണ്ണന്‍ തിരിച്ച് അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളുകളില്‍ പിടിച്ചു....
എന്‍റെ പ്രിയതമയ്ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍.... അവളുടെ കണ്ണുനീര്‍ തുടച്ച് കൊണ്ട് അവന്‍ സ്നേഹത്തോടെ പറഞ്ഞു....
ഇത് പ്രതിക്ഷിക്കാതിരുന്ന അവളുടെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു....
കണ്ണേട്ടന്‍ എങ്ങിനെയറിഞ്ഞു....
അതൊക്കെയറിഞ്ഞു.... സമ്മാനം എങ്ങിനെയുണ്ട്..... അവളുടെ ചുണ്ടുകളെ തഴുകി കണ്ണന്‍ ചോദിച്ചു....
നന്നായിട്ടുണ്ട്.... നാണത്തോടെ കുനിയുന്ന മുഖത്തോടെ അവള്‍ പറഞ്ഞു...
തീര്‍ന്നിട്ടില്ല ഇനിയും ഉണ്ട്..... കണ്ണന്‍ ഇത്രയും പറഞ്ഞ് തുറന്ന അലമാറയില്‍ താഴത്തെ റോയില്‍ നിന്ന് രണ്ടു കവറുകള്‍ പുറത്തെടുത്തു. പിന്നെ അതിലൊരു കവറില്‍ നിന്ന് ഒരു ചുരിദാര്‍ എടുത്തു....ഇളംനീല നിറത്തില്‍ മയില്‍പീലി ഡീസൈനുള്ള ചുരിദാര്‍.... വയറിന്‍റെ ഭാഗത്ത് ഒരു വലിയ മയില്‍പീലിയുടെ ചിത്രവും ഉണ്ട്....അവനത് അവള്‍ക്ക് നേരെ നീട്ടി.... അവള്‍ അത് സന്തോഷപൂര്‍വ്വം വാങ്ങി കണ്ണാടിയില്‍ നോക്കി മാച്ച് നോക്കി....
തീര്‍ന്നില്ല.... വാ.... ഇത്രയും പറഞ്ഞ് അവന്‍ അവളെ പിടിച്ച് കൊണ്ടുപോയി ബൈഡില്‍ ഇരുത്തി.... പിന്നെ കുനിഞ്ഞിരുന്നു അടുത്ത കവര്‍ തുറന്ന് അതില്‍ നിന്നൊരു ബോക്സ് പുറത്തെടുത്തു. ശേഷം അവളുടെ കാലുകള്‍ എടുത്ത് തന്‍റെ മടിയില്‍ വെച്ചു. എന്താണ് നടക്കുന്നത് എന്നറിയാതെ ചിന്നു കണ്ണനെ
💬 Comments
View all comments