Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
നോക്കി നിന്നു.
അവന്‍ ബോക്സ് തുറന്ന് അതില്‍ നിന്ന് വെള്ളി പാദസ്വരം പുറത്തെടുത്തു... അത് അവളുടെ ഇരു കാലുകളെയും അണിയിച്ചു.... വെള്ള കാലുകള്‍ക്ക് ആ പാദസ്വരങ്ങള്‍ കുടുതല്‍ ഭംഗിയേകി....
കണ്ണന്‍ എണിറ്റ് നിന്നു അവളുടെ കണ്ണിലേക്ക് നോക്കി.... പിന്നെ പറഞ്ഞു....
സോറി മുത്തേ... ഇന്നലെ അങ്ങനെ പിണങ്ങിയതിന്..... ഇനി പറ.... എതു സമ്മാനമാ നിനക്കെറ്റവുമിഷ്ടപ്പെട്ടത്....
ചോദ്യം കേട്ട് അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി... പിന്നെ കൈ വിരല്‍ ചുണ്ടില്‍ തെട്ട് പുഞ്ചിരി തുകി....
ഹമ്പടി ജിഞ്ചിനക്കടി.... അത് വേണേല്‍ ഇനിയും തരാം കേട്ടോ.... കണ്ണന്‍ ചിരിയോടെ പറഞ്ഞു....
വേണേല്‍ ചോദിക്കാം.... അവളും വിട്ടുകൊടുത്തില്ല....
എന്നാ മോള്‍ പോയി കുളിച്ച് വാ... നമ്മുക്ക് കോളേജില്‍ പോണ്ടേ....
ഇന്നിനി പോണ്ട.... പിറന്നാള്‍ അല്ലേ.... ഞാന്‍ ഇന്ന് ലീവാക്കുകയാ....
അയ്യോ... അത് വേണ്ട... പിറന്നാള്‍ നമ്മുക്ക് വൈകിട്ട് ആഘോഷിക്കാം... ഇപ്പോ മോള്‍ പോയി റെഡിയാവ്....
അവള്‍ തോര്‍ത്തെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു... കണ്ണന്‍ താഴൊട്ടും....
ചിന്നുവിന്‍റെ കുളികഴിഞ്ഞപ്പോ കണ്ണനും ഫ്രേഷായി. പിന്നെ ഇളംനീല ഷര്‍ട്ടും ബ്ലാക്ക് പാന്‍റുമിട്ട് താഴെക്കിറങ്ങി. കണ്ണനും ചിന്നുവും മാച്ചിങ് ഡ്രെസ്....
അവര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.... ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ രണ്ടുപേരോടും ചെല്ലാന്‍ വിലാസിനി നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നെ കോളേജിലേക്ക് പുറപ്പെട്ടു....
ബൈക്കില്‍ കയറിയപ്പോഴാണ് മുറ്റത്ത് പൂത്ത് നില്‍ക്കുന്ന വെള്ള റോസാപ്പൂവിനെ കണ്ണന്‍ കാണുന്നത്. അവന്‍ ഉള്ളിലേക്ക് നോക്കി അമ്മ വരുന്നില്ല എന്ന് ഉറപ്പ് വരുത്തി അത് പോയി പൊട്ടിച്ചു....
പിന്നെ തിരികെ വന്ന് ചിന്നുവിന്‍റെ മുടികളില്‍ വെച്ചുകൊടുത്തു.... കറുത്ത മുടിയ്ക്കിടയിലെ വെള്ളുത്ത റോസ്പ്പൂ അവളുടെ മുടിയഴകിനെ ഭംഗിയേകി....
💬 Comments
View all comments