Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
അതിന് കണ്ണേട്ടന്‍റെ ഡിഗ്രിയോക്കെ കഴിഞ്ഞില്ലേ....
അതെന്താ.... ഡിഗ്രിക്കാര് മാത്രമേ ഈ കോളേജിലുള്ളു.... പിജിക്കാരും ഇല്ലേ....
ങേ.... അപ്പോ... കണ്ണേട്ടന്‍ ഇവിടെ പിജിക്ക് ചേര്‍ന്നോ.... അത്ഭുതതോടെ രമ്യ ചോദിച്ചു.... ചിന്നുവിന്‍റെ അവസ്ഥയും മറ്റൊന്നുമായിരുന്നില്ല.... അവളും അത് കേട്ട് അന്താളിച്ച് നില്‍പ്പാണ്....
ഹാ.... ഇവളില്ലാതെ വളരെ ബോറാണ് വിട്ടില്‍.... അപ്പോ ഞാന്‍ ഇങ്ങ് പോന്നു.... കണ്ണന്‍ ചിന്നുവിനെ ചുണ്ടി പറഞ്ഞു....
രമ്യ ചിന്നുവിനെ നോക്കി.... അവളിപ്പോഴും നേരേത്തെ കേട്ടതിന്‍റെ ഹങോവറിലാണ്....
ഇവളെന്താ ഇങ്ങനെ നോക്കുന്നേ.... ഇവള്‍ക്കറിയില്ലായിരുന്നോ... രമ്യ കണ്ണനോട് ചോദിച്ചു....
ഇല്ല... ഒരു സസ്പെന്‍സിട്ടതാണ്....
ഹാ അതാണ്... പെണ്ണിന്‍റെ കിളി പോയി എന്ന് തോന്നുന്നു... ഹലോ മാഡാം.... രമ്യ ചിന്നുവിനെ തട്ടി വിളിച്ചു....
ചിന്നു സ്വബോധത്തിലേക്ക് തിരിച്ചു വന്നു. അവള്‍ കണ്ണനെ നോക്കി....
ഹലോ മുത്തേ.... ഒരു നോട്ട് ബുക്ക് തരുമോ.... ആദ്യം ദിവസം തന്നെ വെറും കയ്യൊടെ പോവാന്‍ പറ്റുമോ.... കണ്ണന്‍ ചിന്നുവിനോട് ചോദിച്ചു....
അയ്യടാ... പിന്നെന്ത് കണ്ടിട്ടാ ഉടുത്തുരുങ്ങി പോന്നത്.... ഞാനെങ്ങും തരില്ല.... ചിന്നു കട്ടായം പറഞ്ഞു....
അങ്ങനെ പറഞ്ഞ ശരിയാവില്ലലോ.... ഇത്രയും പറഞ്ഞ് കണ്ണന്‍ ചിന്നുവിന്‍റെ ബാഗ് തട്ടിപറിച്ച് വാങ്ങി സിബ് തുറന്ന് ഒരു നോട്ട്ബുക്കെടുത്തു.... പിന്നെ ബാഗ് തിരിച്ചുകൊടുത്തു...
ഇതെത് ബുക്കാ... എന്‍റെയല്ലലോ.... ചിന്നു ബുക്ക് നോക്കി പറഞ്ഞു...
അതേയ് ഇത് എന്‍റെ ബുക്കാ.... നിന്‍റെ ബാഗില്‍ വെച്ചുന്ന് മാത്രം.... കണ്ണന്‍ പറഞ്ഞു...
അപ്പോഴെക്കും കോളേജില്‍ ബെല്ലടിച്ചു. അവരെല്ലാവരും അവരുടെ ക്ലാസിലേക്ക് പോയി... ഇരുപത്തോളം ചെയറുകളുള്ള ഒരു റൂം... ആകെ മൊത്തം പെണ്‍കുട്ടികള്‍. എല്ലാം ഒന്നിന്നൊന്ന് മെച്ചം....
കണ്ണന്‍ ബുക്ക് ഒരു വിരലില്‍ കറക്കി
💬 Comments
View all comments