0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

ക്ലാസിലേക്ക് ചെന്നു. എല്ലാവരും പുലിമടയില്‍ എത്തിയ മാന്‍കുഞ്ഞിനെ പോലെ കണ്ണനെ നോക്കി ഇരുന്നു. അവന്‍ നടുവിലെ വരിയിലെ മധ്യത്തിലുള്ള ഒരു ഒഴിഞ്ഞ ചെയറില്‍ പോയിരുന്നു. ശ്ശോ.... പത്ത്പതിനഞ്ച് പെണ്‍കുട്ടികള്‍ ഒത്ത നടുക്ക് നമ്മുടെ കണ്ണന്‍.... അണ്ടവാ.... ചെയറില്‍ ഇരുന്ന കണ്ണനെ ഒരോരുത്തരും ഇടംകണ്ണിട്ട് നോക്കുന്നുണ്ട്.... ഈശ്വരാ... ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്.... ഇതാണ്.... കണ്ണന്‍ തന്നെ നോക്കുന്നവര്‍ക്കെല്ലാം ഒരു പുഞ്ചിരി നല്‍കി.... നോക്കിട്ട് കാര്യമില്ല കുട്ട്യോളെ.... ഞാന്‍ ഒരുവട്ടം പെട്ടതാണ് എന്ന് പറയണമെന്നുണ്ടായിരുന്നു.... ഒരു ടീച്ചര്‍ അപ്പോഴെക്കും ക്ലാസിലേക്ക് കയറി വന്നു.... കണ്ണന് എവിടെയോ കണ്ട് പരിചിതമായ മുഖം.... കലോത്സവത്തിന് ലൈബ്രറി ഹാളിലേക്ക് കയറി വന്ന ടീച്ചറാണത്.... സുനന്ദ മിസ്.... വന്നപാടെ എല്ലാരും അഭിവാദ്യം ചെയ്തു.... ടീച്ചര്‍ എല്ലാരോടും ഇരിക്കാന്‍ പറഞ്ഞു.... പിന്നെ അറ്റന്‍റഡന്‍സായി സെല്‍ഫിഡ്രക്ഷനായി കളിയായി ചിരിയായി ആകെ ബഹളം.... ഒരു പിരിയഡ് കഴിഞ്ഞപ്പോ ടീച്ചര്‍ പോയി... കുറച്ച് പെണ്‍പിള്ളേരോക്കെ ക്ലാസിന് പുറത്തേക്ക് പോയി... കുറച്ച് പേര്‍ അവിടെ തന്നെ നിന്ന് കണ്ണനെ വായ് നോക്കാന്‍ തുടങ്ങി.... ഒരോന്നിന്‍റെ നോട്ടവും എക്സ്പ്രെഷനും ഒക്കെ കണ്ടാല്‍ തോന്നും കണ്ണന്‍ തുണിയില്ലാതെയാ അവിടെ നില്‍ക്കുന്നതെന്ന്...... ഈശ്വരാ വിട്ടില്‍ ഒരെണ്ണത്തിനെ കണ്ട്രോള്‍ ചെയ്ത മതിയായിരുന്നു... ഇവിടെയിത് എത്രയെണ്ണമാ.... അതും ഒക്കെ കിട്ടു ഐറ്റം.... അവരുടെ കണ്ണുകൊണ്ടുള്ള കൊത്തിപറിക്കല്‍ സഹിക്കാതെ കണ്ണന്‍ പുറത്തേക്കിറങ്ങി.... തല്‍ക്കാലം വേറെ പരുപാടിയൊന്നുമില്ല.... ക്യാന്‍റിനില്‍ പോയി ഒരു ചായ കുടിക്കാം.... അങ്ങനെ ഗുല്‍മോഹര്‍ പൂക്കള്‍ ചുവപ്പിച്ച കോളേജ് അങ്കണത്തിലുടെ ക്യാന്‍റിന്‍ ലക്ഷ്യമാക്കി അവന്‍ നടന്നു.... ഹലോ.... ഡാ.... സൈഡില്‍ നിന്നൊരു വിളി.... നോക്കമ്പോ മൂന്നംഗസംഘം അവനെ

💬 Comments

View all comments