Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
കുടെ ചുറ്റിയടിയും കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം തിരിച്ച് വീട്ടില്‍ കയറും.
ചിന്നുവിന് കണ്ണന്‍റെ മേല്‍ പല സമയത്ത് പല രീതിയാണ്. അവനും അതുപോലെയാണ് തോന്നാറ്.... ചില സമയത്ത് അമ്മയേയോ ചേച്ചിയെയോ പോലെ അവനെ കേയര്‍ ചെയ്യും ചിലപ്പോ ഒരു കാമുകിയോ അനുജത്തിയെയോ പോലെ അവന്‍റെ കൂടെ എന്‍ജോയ് ചെയ്യും.... എന്നാലും പൂര്‍ണ്ണമായി ഒരു ഭാര്യയാവാന്‍ അവള്‍ക്ക് സാധിച്ചില്ല.
പയ്യെ പയ്യെ അവനും അതിനോട് ഇണങ്ങി ചേരാന്‍ തുടങ്ങി. അവളുടെ അടുത്ത് മറ്റൊരു തരത്തിലുള്ള ചിന്തകള്‍ വരാതെ അവന്‍ മനസിനെ പാകപെടുത്തി. എങ്കിലും ചിലപ്പോള്‍ അവന്‍റെ മനസിനെ അവന് നിയന്ത്രിക്കാനാവതെയാവും... എന്നാല്‍ ആ സമയം ചിന്നു സന്ദര്‍ഭോചിതമായി ഒഴിഞ്ഞു മാറുകയാണ് ചെയ്യാറ്.....
ചിന്നു വൈഷ്ണവത്തിലെ ഒരു പരിപൂര്‍ണ്ണ അംഗത്തേപോലെയായി. വിലാസിനിയും ഗോപകുമാറും അവളെ ഒരു മകളെ പോലെ സ്നേഹിച്ചു. അവള്‍ തിരിച്ചും...
അങ്ങിനെയിരിക്കെ ഒരു ദിവസം ഏകദേശം പകല്‍ പത്ത് മണിയായി കാണും... കണ്ണന്‍ പതിവ് പോലെ രാവിലെ കുട്ടുകാരുടെ കുടെ സംസാരിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണന്‍റെ ഫോണ്‍ ശബ്ദിച്ചു....
കണ്ണന്‍ ഫോണ്‍ എടുത്ത് നോക്കിയപ്പോ അമ്മ എന്ന് തെളിഞ്ഞ് വന്നു. കുടെ കണ്ണനും വിലാസിനിയും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോയും....
അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു....
എന്താ അമ്മേ.... എടുത്ത പാടെ അവന്‍ തിരക്കി
മോനെ കണ്ണാ.... നീയൊന്ന് വേഗം വൈഷ്ണവത്തിലേക്ക് വന്നേ.... വിലാസിനി അല്‍പം വിഷമവും പേടിയും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു..
എന്താ അമ്മേ... എന്ത് പറ്റീ.... കണ്ണന്‍ ചോദിച്ചു....
നീ വേഗം വാ.... വന്നിട്ട് പറയാം.... വിലാസിനി അത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു....
അമ്മയുടെ ശബ്ദവും
💬 Comments
View all comments