0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

വാക്കുകളിലെ ഭയവും കേട്ടപ്പോ എന്തോ പന്തികേട് തോന്നിയ കണ്ണന്‍ കുട്ടുകാരോട പറഞ്ഞ് വൈഷ്ണവത്തിലേക്ക് തിരിച്ചു. ബൈക്ക് പോര്‍ച്ചില്‍ കയറ്റി ഇട്ടു അവന്‍ വീടിനുള്ളിലേക്ക് ഓടി കയറി.... നേരെ അടുക്കളയിലേക്കാണ് പോയത്.... സാധാരണ വിലാസിനി അവിടെയാണ് ഉണ്ടാവുന്നത്.... അടുക്കളയില്‍ പുറത്ത് നിന്ന് തലയിട്ട് നോക്കി.... ഇല്ല... അടുക്കള ശുന്യം.... അവന്‍ ഹാളിലേക്ക് തിരിച്ചു വന്നു.... അമ്മേ..... കണ്ണന്‍ ഉറക്കെ വിളിച്ചു.... ദാ... ഇവിടെയുണ്ട്.... അമ്മയുടെ റൂമില്‍ നിന്ന് മറുപടി വന്നു. കണ്ണന്‍ മറുപടി വന്ന റൂമിലേക്ക് കടന്നു ചെന്നു. റൂമിലെ കട്ടിലില്‍ കിടക്കുന്ന ചിന്നുവിനെയാണ് ആദ്യം കണ്ടത്. അവളുടെ കാലില്‍ കൊഴമ്പ് തേച്ചു കൊടുക്കുന്ന വിലാസിനിയെയും.... കണ്ണനെ പ്രതിക്ഷിച്ചിരുന്ന ചിന്നു വാതിലില്‍ കണ്ണനെ കണ്ടപ്പോ വേദനയാര്‍ന്ന മുഖത്തിലും ചിരി കൊണ്ടു വരാന്‍ ശ്രമിച്ചു... പക്ഷേ തൊറ്റുപോയി.... കണ്ണില്‍ പറ്റിയ കണ്ണുനീര്‍ ധാരയായി അപ്പോഴെക്കും കവിള് വഴി താഴെക്ക് വന്നിരുന്നു.... എന്തു പറ്റിയമ്മേ..... കരയുന്ന മുഖവുമായുള്ള ചിന്നുവിനെ കണ്ട് പരിഭ്രമത്തോടെ കണ്ണന്‍ ചോദിച്ചു. ഒന്നുമില്ലെടാ.... കാലൊന്ന് ഉള്ളുക്കിയതാ.... കാലില്‍ കൊഴമ്പ് പുരട്ടുന്നതിനിടെ വിലാസിനി മറുപടി പറഞ്ഞു... ഹോസ്പിറ്റലില്‍ പോണോ.... കണ്ണന്‍ പരിഭ്രന്തി മാറാതെ ചോദിച്ചു.... വേണ്ടടാ... കുറച്ച് നേരം ഇങ്ങനെ ഉഴിഞ്ഞാല്‍ മതി.... വിലാസിനി പറഞ്ഞു.... കണ്ണന്‍ വിലാസിനിയുടെ അടുത്തേക്ക് വന്നു. ഇടത് കാല്‍ വിലാസിനി തന്‍റെ മടിയിലെ ഷീറ്റിലേക്ക് വെച്ചാണ് ഉഴിയുന്നത്....
കണ്ണന്‍ കൊഴമ്പില്‍ കുളിച്ച അവളുടെ കാലുകള്‍ നോക്കി നിന്നു. ചുരിദാറിന്‍റെ പാന്‍റ് മുട്ടുവരെ കയറ്റി വെച്ചിട്ടുണ്ട്.... മുട്ടിനുതാഴെ വെള്ളുത്ത വാഴപിണ്ടി പോലുള്ള കാലു.... കൊഴമ്പു തേച്ച് വൃത്തികെടാക്കി വെച്ച പോലെയുണ്ട്.... അമ്മ ആ കാലുകളെ ഉഴിയുന്നത്

💬 Comments

View all comments