0%

Chapter Title : വളഞ്ഞ വഴികൾ 11 [Trollan]

Author : Trollan Read All Parts 4.8K

രേഖ ഒന്ന് ഞെട്ടി എന്റെ കൈയിൽ മുറുകെ പിടിച്ചു.

അവൾക് വാകുകൾ ഇടറി.

പെട്ടെന്ന് തന്നെ എന്റെ ഞെഞ്ചിലേക്ക് ബോധം ഇല്ലാതെ തളർന്നു വീണു.

അതിന്റെ കാരണം എനിക്ക് ആ ലോറി വർക്ക്‌ ഷോപ്പ് ന്റെ മുന്നിൽ നന്നാക്കി കൊണ്ട് ഇരുന്ന ലോറിയുടെ നമ്പർ പ്ലേറ്റ് ആയിരുന്നു.

ആ ഒരു സെക്കൻഡ്ൽ എന്റെ തലയിൽ കൂടെ പല ചിന്തകളും കടന്നു പോയി.

പക്ഷെ ഞാൻ അതൊന്നും നോക്കാതെ അവളെ എടുത്തു.

അവിടെ അടുത്തുള്ള ഒരു ആക്ടിവായിൽ ഇരുത്തി വെള്ളം തള്ളിച്ചു കൈയിൽ ഉണ്ടായിരുന്ന മിനറൽ വാട്ടർ ബോട്ടിലിൽ നിന്ന്.

അപ്പൊ അവൾക് ഉഷാർ ആയി.

ഞാൻ ആ വെള്ളം അവൾക് കൊടുത്തു കുടിക്കാൻ.

അവൾ അത് മുഴുവൻ കുടിച്ചു.

പിന്നെ അവൾ എന്നോട് പറഞ്ഞു.

"എന്നാ ഏട്ടാ..

നമ്മുടെ പാസ്റ്റ് എന്നെ ഇത്രയും തളർത്തി കളയുന്നെ."

"നീ നിന്റെ പഴയ ഓർമയിലേക് പോകുന്നത് കൊണ്ട്."

അതും പറഞ്ഞു അവളെയും കൊണ്ട് ബസ് സ്റ്റോപ്പിൽ എത്തി.

അത്രെയും നേരം ചിരിച്ചു കളിച്ചു നടന്നവൾ ആണ്.

ആ ലോറി കണ്ടതോടെ ഡൌൺ ആയി പോയെ.

അപ്പോഴേക്കും ഞങ്ങൾക് ഉള്ള ബസ് വന്ന്.

കയറാൻ നേരം അവൾ എന്നെ പിടിച്ചു വലിച്ചു.

"വാടി പോകേണ്ടേ?

ബസ് പോയാൽ ഇനി രാത്രി 9മണിക്ക് ഉള്ള്."

അവൾ എന്റെ കൈയിൽ പിടിച്ചു വലിക്കുക ആണ് ചെയ്തേ.

ഞാൻ പലതും പറഞ്ഞു.

പക്ഷേ എന്തൊ എന്നോട് പറയാൻ ഉള്ളപോലെ എനിക്ക് തോന്നി.

ഞാൻ ബസിലെ സ്റ്റെപ്പിൽ നിന്ന് ഇറങ്ങി അവളെ നോക്കി.

കയറുന്നിലെ എന്ന് കോൺടാക്ട്

💬 Comments

View all comments