0%

Chapter Title : വളഞ്ഞ വഴികൾ 14 [Trollan]

Author : Trollan Read All Parts 3.5K

അങ്ങനെ പറഞ്ഞേ.

വേണേൽ എന്റെ ചിലവ് ന്റെ ഒരു ഭാഗം ഇവർക്ക് കൊടുത്തോ.

ഞാൻ ഇനി ഈ ചാകര കുഞ്ഞിനെ വീടില്ല."

എന്ന് പറഞ്ഞു അവൾ ആ കുഞ്ഞിന്റെ കവിളിൽ തലോടി.

ഇവൾ ഇത് എന്തോന്ന്.

എന്ന് വിചാരിച്ചു ഞാൻ റൂമിൽ നിന്ന് ഇറങ്ങി വന്നു.

അപ്പോഴേക്കും ഗായത്രി എഴുന്നേറ്റു പോയി അവൾ കഴിച്ച പത്രവും എല്ലാം കഴുകി ദീപു ന്റെ അടുത്ത് നിൽകുവാ ആയിരുന്നു.

ദീപു ആണേൽ അവളോട് ഓരോന്നും പറഞ്ഞു കൊടുക്കുവായിരുന്നു.

അവൾക് ടോയ്‌ലെറ്റിൽ പോകണം എന്ന് പറഞ്ഞപ്പോൾ പുറത്ത് ആണെന്ന് പറഞ്ഞു അവൾ പറഞ്ഞു കൊടുത്തു. ഗായത്രി ടോയ്‌ലെറ്റിലേക്ക് പോയപ്പോ.

"എവിടെ നിന്ന് കിട്ടിടാ ഈ പാവത്തെ. ഒരു ആഴ്ച ത്തെ വിശപ്പ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഈ കുഞ്ഞിനേയും കൊണ്ട്. എങ്ങനെ ജീവിച്ചു ഈ പാവം.

ഒര്കുമ്പോൾ തന്നെ എന്റെ കാലും കൈ വിറക്കുവാ."

"എന്തിന്?"

"ഇതേപോലെ ഒരു അവസ്ഥ എനിക്ക് ആയിരുന്നങ്കിലോ?

ഒരു കുഞ്ഞും ഞാനും.

പേടി ആകുവാ ഒര്കുമ്പോൾ.

എന്തൊ ഭാഗ്യം ദൈവം എനിക്ക് ഒരു അനിയനെയും അനിയത്തിയെയും ഇങ് തന്നത്."

എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു.

അപ്പോഴേക്കും ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞു ഗായത്രി അങ്ങോട്ടേക്ക് എത്തി.

ഞങ്ങളെ രണ്ട് പേരെയും കണ്ടപ്പോ ഒന്ന് നിന്നു.

ദീപു കെട്ടിപ്പിടുത്തം നിർത്തി. അടുക്കള പണിയിലേക് പോയി.

ഞാൻ ഗായത്രി യോട് പറഞ്ഞു.

"സ്ഥല പരിമിതികൾ ഉണ്ട് വീട്ടിൽ."

അപ്പോഴേക്കും ദീപു പറഞ്ഞു.

"എന്ത് പരിമിതികൾ.

ഗായത്രി നീയും കുഞ്ഞും എന്റെ റൂമിൽ കിടന്നോ."

"അപ്പൊ ദീപു നീ?"

"നിന്റെ

💬 Comments

View all comments