0%

Chapter Title : വളഞ്ഞ വഴികൾ 15 [Trollan]

Author : Trollan Read All Parts 17.8K

വിങ്ങി വിങ്ങി പറഞ്ഞു.

"ചേട്ടൻ ഇല്ലായിരുന്നേൽ എന്റെ കുഞ്.."

"അതൊക്കെ പോട്ടെട്ടോ.. ഇനി അതിനെ കുറച്ചു ആലോചിക്കണ്ട.. നീ കുഞ്ഞിന് പാൽ നല്ലോണം കൊടുത്തോളണം."

അത്‌ പറഞ്ഞപ്പോൾ അവൾക് ഒരു സങ്കടം പോലെ.

പക്ഷേ എനിക്ക് കാര്യം മനസിലായി അമ്മക്ക് ഫുഡ്‌ നന്നായി കിട്ടിയാൽ മാത്രം ആണ് അത്‌ കുഞ്ഞിലേക് പാൽ ആയി കൊടുക്കാൻ കഴിയും എന്ന്.

ഞാൻ എന്തെങ്കിലും മേടിച്ചു കൊടുത്താലോ എന്ന് പറഞ്ഞു തിരിഞ്ഞതും ദേ എത്തി ഇരിക്കുന്നു കൈയിൽ കുറയെ ഫ്രൂട്സ് ഉം പിന്നെ രാവിലെ കഴിക്കാൻ ഉള്ള ബ്രേക് ഫാസ്റ്റ് ആയി ജൂലി.

"നിനക്ക് ഒന്നും ഉറക്കം ഇല്ലേടി."

"ഓ എനിക്ക് ഒന്നും ഉറക്കം ഇല്ലാ."

എന്ന് പറഞ്ഞു ജൂലി കൈയിൽ ഉള്ളത് അവൾക്കും എനിക്കും തന്നു.

എന്നിട്ട് ഗായത്രി യോട് പറഞ്ഞു.

"അമ്മ നന്നായി ഫുഡ്‌ കഴിച്ചല്ലേ മുലപാൽ ഒക്കെ കുഞ്ഞിന് കിട്ടു.

അതുകൊണ്ട് മോൾ ഇതെല്ലാം വയറ് നിറച്ചു കഴിച്ചേ.. പെട്ടന്ന് ആവട്ടെ....

കുഞ്ഞിനെ ഞാൻ നോക്കിക്കോളാം."

ഗായത്രി എഴുന്നേറ്റു ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നിട്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി.

നീ എന്നാ നോക്കി ഇരിക്കുക ആണെന്ന് പറഞ്ഞു ജൂലി എന്നെ കൊണ്ട് ബ്രേക്ക് ഫാസ്റ്റ് കഴിപ്പിച്ചു.

അതെല്ലാം കഴിഞ്ഞു കുഞ്ഞിന് പാൽ കൊടുക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ രണ്ടാളും പുറത്തെ ബെഞ്ചിൽ പോയി ഇരുന്നു.

രേഖയെ ഞാൻ വിളിച്ചപ്പോൾ അവൾ കോളേജ് ഹോസ്റ്റലിൽ എത്തി എന്നും ഒക്കെ പറഞ്ഞു.

രണ്ടാളും ഒക്കെ അല്ലെ എന്ന് അവളും ചോദിച്ചു. എന്തെങ്കിലും വേണേൽ പറയണം എന്ന് പറഞ്ഞപ്പോൾ ജൂലി ഫോൺ

💬 Comments

View all comments