Chapter Title : വളഞ്ഞ വഴികൾ 18 [Trollan]
കഴിഞ്ഞു അങ്ങോട്ട് കയറി ചെന്നു.
അവൾ തൊഴുതു ഇറങ്ങി വന്ന് എന്റെ നെറ്റിയിൽ അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു കിട്ടിയാ ചന്ദനം എന്നെ തൊടുപ്പിച്ചു.
പോകാൻ നേരം അവളുടെ കൈയിൽ പിടിച്ചു ആ കാൽ വിളക്കിന്റ് അടുത്ത് ശ്രീകോവിലിന്റെ ഫ്രണ്ടിൽ തന്നെ ആയിരുന്നു.
അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു വെച്ചാത്തിൽ നിന്ന് ഇച്ചിരി കുങ്കുമം ഞാൻ എടുത്തു എന്നിട്ട് അവളുടെ തിരു നെറ്റിയിൽ സിന്ദൂരം ആയി പതുകെ തേച്ചു.
അവൾ എന്റെ കണ്ണുകളിലേക് തന്നെ നോക്കി കൊണ്ട് ഇരുന്നു.
ഞാനും കണ്ടു എലിസ്ബത് അന്ന് പറഞ്ഞ ആ നിമിഷം നീ ഒരിക്കലും മറക്കില്ല എന്നുള്ള ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
"എനിക്ക് തരാൻ നിന്റെ ഇഷ്ടം ഉള്ള ഗിഫ്റ്റ് എന്ന് വെച്ചാൽ അത് എന്റെ മനസ് അല്ലേടി.."
പറഞ്ഞു തീർന്നതും അവൾ എന്നെ കെട്ടിപിടിച്ചു.
പിന്നെ ഞങ്ങൾ തിരിച്ചു ഇറങ്ങി.
അവള്ക്ക് എന്നൊന്നും ഇല്ലാത്ത ഒരു സന്തോഷം അവളുടെ മുഖത്ത് ഉണ്ടായി എന്ന് എനിക്ക് തോന്നി.
ബൈക്കിൽ ഞങ്ങൾ പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു അവൾ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു.
ഞാൻ ബൈക്കിന്റെ മിറാറിൽ കൂടി നോകുമ്പോൾ അവൾ താൻ തൊട്ട സിന്ദൂരത്തിൽ കൈ വെച്ച് ഒക്കെ നോക്കുന്നുണ്ടായിരുന്നു.
പക്ഷെ എന്റെ മനസിൽ ഞാൻ പറഞ്ഞു.
ആ സിന്ദൂര രേഖക് അധികം ആയുസ് ഉണ്ടോ എന്ന് അറിയില്ലടോ എനിക്ക് പക്ഷേ ഒരു വിശ്യസാം എനിക്ക് ഉണ്ട് ആരുടെ മുന്നിൽ ആണോ നിന്റെ നെറ്റിയിൽ സിന്ദൂരം അണിഞ്ഞേ ആ ദേവിക് അതിന്റെ ആയുസ് കൂട്ടി തരും ആയിരിക്കും.
"എടി
💬 Comments
View all comments