0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 3.6K

നിർത്തി ചോദിച്ചു.

"നീ അപ്പൊ... എതിർക്കാൻ പോകുകയാണോ..

എടാ നിനക്ക് എന്നെങ്കിലും പറ്റിയാൽ എന്റയും ഇവരുടെ അവസ്ഥയോ..

വേണ്ടടാ ഇനി നമുക്ക് പ്രതികാരം ഒന്നും ചെയ്യണ്ട..

നിനക്ക് എന്തെങ്കിലും പറ്റിയാൽ... ഞങ്ങളുടെ അവസ്ഥ എന്താകും..."

ഞാൻ ചിരിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

"ഗായത്രി നീ ഇപ്പൊ ആ കാര്യങ്ങൾ പറഞ്ഞില്ലേലും ഞാൻ കണ്ട് പിടിച്ചേനെ...

എന്റെ ഉറക്കം എന്നതെകും എടുത്തവന്മാർ ആണ് അവർ.

അവർ ആരൊക്കെ ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല.

പക്ഷേ അവർ തന്നെ എന്നെ തേടി വരണം.

അതിന് നീ തന്നാ ആ ലക്ഷ്യം മാത്രം ഈ അര്ജുനൻ ബേതിച്ചാൽ മതി..

ഇല്ലേ..."

അപ്പൊ തന്നെ ഗായത്രി എന്റെ വാ മുടി.

"നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ.."

"എന്റെ കുടുബം മൊത്തം എടുത്തവരാ അവർ. അവർ ആരാണെന്നോ എനിക്ക് അറിയില്ല. പക്ഷേ എനിക്ക് മരിക്കാൻ പേടി ഇല്ലാ. ഇപ്പൊ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ ജീവിതം മുഴുവൻ ഞാൻ ഒരു ഭീരു പോലെ ആകും.

ഇനിയും എന്നെപോലെ ആരെങ്കിലും അവർ ഒറ്റക്ക് ആകും."

ഗായത്രി എന്നെ കെട്ടിപിടിച്ചു.

"ഞാൻ ചെയ്താ എറ്റവും വലിയ തെറ്റ് ആ കാര്യം നിന്നോട് പറഞ്ഞതാ...

ഞാൻ പറയരുത് ആയിരുന്നു."

അപ്പോഴേക്കും കുഞ് കരയുന്ന ശബ്ദം എത്തി. ഒപ്പം രേഖയുടെ വിളിയും ചേച്ചി വാവാച്ചി കരയുന്നു...

ഗായത്രി എന്നെ നോക്കി കൊണ്ട് അകത്തേക്കു കയറി പോയി.

ഞാൻ പിന്നെ ദീപുന്റെ അടുത്തേക് നീങ്ങി.

അവളോട് ഓരോന്നും സംസാരിച്ചു കൊണ്ട് ഇരുന്നു. സമയം പോകുവായിരുന്നു അവളോട് എന്തെങ്കിലും സംസാരിച്ചു കൊണ്ട്

💬 Comments

View all comments