Chapter Title : വളഞ്ഞ വഴികൾ 19 [Trollan]
"നീ ആദ്യം ഞാൻ പറഞ്ഞ കാര്യം നോക്ക്."
അവൻ എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിട്ടേച് പോയി.
ഞാൻ ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഗായത്രി എന്നെ വിളിച്ചു അവൾ കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തു ഉണ്ടായിരുന്നു.
"അജു....
ഇന്നലെ..."
അപ്പോഴേക്കും ദീപ്തി മുൻപ് വശത്തേക് വന്നത് കണ്ടു അവൾ സംസാരം അവിടെ നിർത്തി.
"എന്റെ അജു....
ഇന്നലെ ഈ പെണ്ണ് കിടന്ന് ഉറങ്ങില്ലടാ...
നീ വരുന്നതും നോക്കി മുറിയിൽ കൂടെ നടത്തം തന്നെ ആയിരുന്നു..
എന്നെയും പേടിപ്പിക്കാൻ വേണ്ടി..
നീ വന്നപ്പോ ആണ് ഞങ്ങൾക് ആശുവസം ആയത്.
എന്നെ കൂടി തീ തീറ്റിപ്പിക്കാൻ."
എനിക്ക് മനസിലായി ഗായത്രി അത്രേ മാത്രം പേടിച്ചായിരുന്നു ഇരുന്നേ എന്ന് പക്ഷേ ദീപ്തി ക് അറിയില്ലല്ലോ എന്നും പോകുന്നപോലെ അല്ലായിരുന്നു ആ പോയത് എന്ന്.
"നീ ആ കൊച്ചിനെ തണുപ്പ് അടിപ്പിക്കാതെ ഉള്ളിൽ കയറി പോക്കടി."
എന്ന് ദീപ്‌തി പറഞ്ഞിട്ട് അവൾ പറമ്പിൽ കാന്നുകാലികളെ കെട്ടിയാടോത്തേക് പോയി.
ഗായത്രി എന്റെ അടുത്തേക് വന്ന്.
"രേഖ എന്ത്യേ..."
ഞാൻ ചോദിച്ചു.
"അവൾ മുറിയിൽ ഇരുന്നു പഠിക്കുവാ...
അവള്ക്ക് ശല്യം അകത്തെ ഇരിക്കാൻ ആണ് കുഞ്ഞിനേയും കൊണ്ട് മുറ്റത്തേക് ഇറങ്ങിയത്.
കുഞ്ഞിനെ കണ്ടാൽ അവൾ കുഞ്ഞിനെ കൊഞ്ചിച്ചു സമയം കളയും. പഠിക്കില്ല ന്നെ."
ഞാൻ ചിരിച്ച ശേഷം.
"ഇന്നലെ ഉറങ്ങി ഇല്ലേ.."
ഞാൻ അവളുടെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി.
"ഉറങ്ങുന്നത് എങ്ങനെ മനുഷ്യനെ തീ തീറ്റിപ്പിക്കാൻ ഇറങ്ങി കോളും...
എന്റെ ഏത് സമയത് ആണോ ഞാൻ നിന്റെ അടുത്ത് ഇങ്ങനെ ഒരു ഇത് ഉണ്ടെന്ന്
💬 Comments
View all comments