0%

Chapter Title : വളഞ്ഞ വഴികൾ 19 [Trollan]

Author : Trollan Read All Parts 4K

ആ കാർ ഞാൻ പെരിയറിൽ മുക്കിട്ട് ഉണ്ട്.

പിന്നെ നടന്ന് പോയി ബൈക്ക് എടുത്തു കൊണ്ട് വന്ന് ഗോഡൻ വെച്ചാ ശേഷം ലോറി കൊണ്ട് വീട്ടിൽ ഇട്ടേച് ഉണ്ട്.

വലിയ പണി എടുക്കേണ്ടി വരും എന്ന് കരുതിയത് ആണ് ഇത്രയും സിമ്പിൾ ആയി അടിച്ചു മാറ്റികൊണ്ട് വന്നത്."

"അപ്പൊ ഇനി???"

അവൻ എന്റെ നേരെ നോക്കി.

"കത്തിക്ക് മൂർച്ച കൂടിയാൽ അല്ലെ എള്ളുപ്പത്തിന് അവിയലിന് പച്ചക്കറി അരിയാൻ പറ്റു.

എല്ലാത്തിനെയും അരിയാൻ ഈ പണം കൊണ്ട് കഴിയില്ല...

ഇതിൽ നിന്ന് ഉണ്ടാകണം.

അവർ എന്നെ കണ്ടു പിടിക്കുന്നതിന് മുൻപ് അവരുടെ അത്രയും ശക്തിയും എനിക്ക് ഇതിൽ നിന്ന് ഉണ്ടാകണം.

അതിന് ഒറ്റ വഴി ഉള്ള്.

അവരുടെ ഏരിയ യിൽ നിന്ന് അതായത് കേരളത്തിൽ നിന്ന് പുറത്തേക് പോകണം."

"എങ്ങോട്ട്....?

എങ്ങോട്ടും പോകണ്ടാ ഇവിടെ അവരുടെ മുമ്പിൽ കിടന്ന് വളർന്നു അവരെ അടിക്കണം അതല്ലേ ഹീറോയിസം."

"ചില സമയം നീ പറഞ്ഞ ഹീറോയിസം ശെരി ആകും.

പക്ഷേ ഞാൻ ഇനി വളഞ്ഞ വഴികളെ നോക്കു."

"അപ്പൊ എങ്ങോട്ട്.."

"ദൈവം എന്നെ ഇവിടെ വരെ എത്തിച്ചില്ലേ ഇനി അങ്ങോട്ടും വഴി കാണിക്കും.

അതിന് മുൻപ് ലോറിയിൽ ഇരിക്കുന്ന സാധനം ഒക്കെ ഒളിപ്പിക്കണം.

എവിടെ എങ്കിലും ഒരു ഒറ്റപ്പെട്ട വീടു വാങ്ങാൻ കിട്ടുമോ എന്ന് നോക്കടാ.

റെഡി കാശ്."

"ഹം."

"അതും വേഗം വേണം. പറ്റുവിങ്കിൽ ഇന്ന് തന്നെ കണ്ട് പിടിക്കാൻ നോക്ക്."

"ശെരിടാ...

ലോറിയിൽ ഉള്ളത് സൈഫ് ആണോ."

"നല്ല മഴ വരുന്നുണ്ട് എന്ന് തോന്നുന്നു അതുകൊണ്ട് സൈഫ് ആയിരിക്കും."

💬 Comments

View all comments