Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
ഞാൻ ചിരിച്ചിട്ട് ദീപ്തിയെ ചേർത്ത് പിടിച്ചിട്ട്.
"കുറച്ച് ടഫ് ആണ് ഇവളെ നോക്കുക എന്ന് പറയുന്നേ."
"അജു..."
"നീ ഫുഡ് കഴിച്ചോ."
"കഴിച്ചുടാ...
നീയോ."
"ഉം."
രേഖയും ജൂലിയും അപ്പോഴേക്കും ഉള്ളിലേക്ക് കയറി പോയി ആയിരുന്നു ടോയ്‌ലെറ്റിലേക്ക് ഓടിയത് ആകും.
ദീപു എല്ലാവരും കല്യാണ വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് ഇരുന്നു എന്റെ അടുത്ത്.
അപ്പോഴേക്കും രണ്ടാളും ഡ്രസ്സ് മാറി വന്നു.
അത് കണ്ടു ഞാൻ.
"എന്ത് പറ്റി ഡ്രസ്സ് എല്ലാം ഉടുത്തു മടുത്തോ രണ്ടാളും."
"യേ "
രേഖ ആയിരുന്നു പറഞ്ഞേ.
ഞാൻ പയ്യെ ചിരിച്ചു.
ജൂലി അപ്പൊ തന്നെ.
"മാമി ഇന്ന് ഞാൻ ഇവരുടെ കൂടയാ..."
"ഹാം "
എലിസബത് എന്നോട് പറഞ്ഞു.
"എടാ എന്നെ ഒന്ന് വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്."
"ഹാം.
ദീപ്‌തി ഞാൻ കൊണ്ട് വിട്ടേച് വരാം..
നിങ്ങൾ ഉള്ളിൽ കയറി കതക് അടച്ചോ.
വന്ന് കഴിയുമ്പോൾ വിളികാം."
"ശെരി."
ഞാനും എലിസബതും കാറിൽ മടങ്ങി.
പോകുന്ന വഴി എലിസബത് എന്നോട് പറഞ്ഞു.
"അജു..
നിനക്ക് അറിയാല്ലോ എന്റെ ജീവിതം...
എനിക്ക് രണ്ട് പെണ്മക്കൾ ആണ് ജൂലി യും പിന്നെ മരിയയും.
രണ്ടിനും സന്തോഷം, സ്നേഹം എന്താണെന്നു പോലും അറിയില്ല.
ജൂലി അവളെ സ്നേഹിച്ചവർ എല്ലാം അവളുടെ കൈയിലെ പണം കണ്ടിട്ട് ആകാം.
എന്നാൽ ഇപ്പൊ അവൾ എറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയാ.
എന്തുകൊണ്ട് എന്ന് ചോദികുമ്പോൾ അതിനുള്ള ഉത്തരം അവൾ എനിക്ക് തന്നിട്ട് ഇല്ലാ. ശെരിക്കും പറഞ്ഞാൽ ഉത്തരം അറിയില്ല എന്നായിരിക്കും.
പക്ഷേ അവള്ക്ക് നിങ്ങളുടെ കൂടെ ജീവിക്കണം
💬 Comments
View all comments