0%

Chapter Title : വളഞ്ഞ വഴികൾ 26 [Trollan]

Author : Trollan Read All Parts 3.3K

"ഓഹോ."

അവൾ എന്നെ കെട്ടിപ്ടിച്ചു മുറുകെ എന്നിട്ട് തലപൊക്കി എന്റെ കണ്ണിലേക്കു നോക്കിട്ട്.

"നിനക്കും നിന്റെ പെണ്ണിനേയും തൊടണേൽ ആദ്യം അവർ എന്നെ തീർക്കണം."

ആ പറച്ചിൽ അവൾ ഉറച്ചു തന്നെ പറഞ്ഞത് ആണേലും അത്‌ എനിക്ക് ഭയം ആയി.

കാരണം എനിക്ക് എന്തെങ്കിലും പറ്റിയാൽ രേഖ ഒരു നിമിഷം പോലും ഈ ലോകത്ത് തുടരില്ല. ദേ ഇപ്പൊ ഇവളും.

ദീപുനെ ഞാൻ എന്റെ ഒരു കുഞ്ഞിനെ കൊണ്ട് ലോക് ചെയ്തു കഴിഞ്ഞു.

പക്ഷേ അവളുടെ കാര്യവും പറയാൻ പറ്റില്ല.

"ഇച്ചായൻ എന്താ ആലോചിക്കണേ."

"ഒന്നുല്ലടോ."

അപ്പോഴേക്കും എന്റെ ഫോൺ അടിച്ചു രേഖ ആയിരുന്നു.

അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു.

"ഏട്ടാ...

റിസൾട്ട്‌ വന്ന്...."

"ആഹാ തോറ്റോ?"

അവൾ ചിരിച്ചിട്ട്.

"യൂണിവേഴ്സിറ്റി 10 റാങ്ക് ഞാൻ അങ്ങ് എടുത്തിട്ട് ഉണ്ട്."

ഞാൻ ഒരു നിമിഷം എന്ത് പറയണം എന്ന് പോലും ആവാതെ ആയി പോയി.

ജൂലി എന്റെ കൈയിൽ നിന്ന് ഫോൺ വാങ്ങിട്ട്.

"എന്തായിടി..."

രേഖ അവളോട് പറഞ്ഞു തനിക് യൂണിവേഴ്സിറ്റി റാങ്ക് കിട്ടി എന്ന്.

ജൂലിയും ഞെട്ടി പോയി.

അവളുടെ സന്തോഷം ഫോണിലൂടെ കേൾകാം ആയിരുന്നു എനിക്ക്.

ഞങ്ങൾ ദേ വരുന്നു എന്ന് പറഞ്ഞു ഫോൺ വെച്ചിട്ട്. ജൂലി എന്റെ നേരെ നോക്കി.

"വാ വീട്ടിലേക് പോകാം...

ഡാ എന്നാടാ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നെ."

"യേ ഒന്നുല്ലാടി."

"ഉം.. നിന്റെ പെണ്ണ് റാങ്ക് കാരി ആയത് കേട്ടിട്ട് അല്ലെ."

ഞാൻ എന്റെ കണ്ണ് ഒക്കെ തുടച്ചിട്ട്.

"എന്നെ എന്നെത്തെക്കും തകർത്തു കളയാൻ പറ്റിയ അവസ്ഥയിൽ നിന്ന്

💬 Comments

View all comments