0%

Chapter Title : വളഞ്ഞ വഴികൾ 3 [Trollan]

Author : Trollan Read All Parts 10.5K

അവൻ. ഇല്ലേ ചേട്ടൻ എന്നെ മുകളിലേക്കു ചെല്ലുമ്പോൾ വാഴക് പറയും എന്നൊക്കെ."

ദീപ്തി ചേച്ചി ഒന്ന് ചിരിച്ചിട്ട് എന്നെ ഒന്ന് തട്ടിട്ട് ഉള്ളിലേക്ക് കയറി പോയി.

ചേച്ചിയെ ഒരു രാജകുമാരി പോലെ ആയിരുന്നു ചേട്ടൻ നോക്കി ഇരുന്നത് പക്ഷേ ഇപ്പൊ ചേച്ചി അതൊക്കെ ഒര്കുമ്പോൾ വിഷമം ആകും പക്ഷേ ഇന്ന് എനിക്ക് സന്തോഷം ആയി.

"അതേ."

രേഖയുടെ വിളി കേട്ടാ ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്.

"നാളെ നമുക്ക് അമ്പലത്തിൽ പോകണം ഏട്ടാ.

ഞാൻ ചേട്ടന് ഒരു ഷർട്ട് വാങ്ങിട്ട് ഉണ്ട്. മുണ്ട് ചേച്ചിയുടെ സെലെക്ഷൻ ആണ്.

ഇഷ്ടപ്പെട്ടോ എന്ന് നോക്കണേ."

"എനിക്ക് ഇഷ്ടപ്പെട്ടു."

"കാണാതെ എങ്ങനെ!"

"നിങ്ങൾ വാങ്ങുന്നത് എന്തും എനിക്ക് ഇഷ്ടല്ലെടി.

ആട്ടെ നീ സാരി ഒക്കെ ഉടുക്കാർ ആയ വലിയ പെണ്ണ് ആയ കാര്യം ഞാൻ അറിഞ്ഞില്ലല്ലോ."

"ഇയാൾക്ക് മാത്രം ഞാൻ ചെറിയ കുട്ടി.

ഇല്ലേ ഇപ്പൊ രേഖ രണ്ട് പെറ്റന്നെ."

എന്ന് പറഞ്ഞു അവൾ എന്നെ തട്ടി മാറ്റി ഉള്ളിലേക്ക് കയറി പോയി.

ഞാൻ പുറത്തേക് ഇറങ്ങി പറമ്പിൽ ഒക്കെ ഇറങ്ങി. അപ്പോഴേക്കും ഏട്ടത്തി തുണിയും മാറി കന്നാലിയെ അഴിക്കാനും ഇറങ്ങി.

"വന്ന് കയറിയാതെ ഉള്ള് അപ്പോഴേക്കും ചാണത്തിൽ പെടക്കാൻ ഇറങ്ങിക്കോളും."

"പോടാ പോയി നിന്റെ പണി നോക്ക്.

എനിക്ക് ഇവറ്റകളെ ഉള്ള്."

"അപ്പൊ ഞങ്ങളെ ഒന്നും വേണ്ടാ അല്ലെ."

"ഹം. നിങ്ങളെ ഒന്നും എനിക്ക് വേണ്ടാ. എനിക്ക് ഈ പശുക്കളെ മതി."

അതും പറഞ്ഞു വന്ന് എന്റെ തലകൊട്ട് വേദനിക്കാതെ ഒരു കൊട്ടും കൊട്ടി.

"എന്താ ഏട്ടത്തി. ഇങ്ങനെ കഷ്ട്ടപെടുന്നേ.

💬 Comments

View all comments