Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
വാങ്ങുവാ.
ഓരോ തവണ കൊടുത്തു ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടും.
ഇത് ലിക് ആകും എന്ന് പറഞ്ഞു പൈസ വാങ്ങുവാ."
"തനിക് അച്ഛനോടും അമ്മയോടും പറഞ്ഞുടെ."
"എന്തിനാ.
അച്ഛന് ഞങ്ങളെകൾ പൈസ യോട് ആണ് ഇഷ്ടം."
"അമ്മയോ."
"അത് അറിഞ്ഞാൽ എന്നെക്കാൾ വലിയ ടെൻഷൻ ആകും."
"ഉം.
അതാണോ ഇപ്പൊ കാശ് ഒക്കെ ആയി പോകുന്നത് അവന് കൊടുക്കാൻ?"
"അല്ലാതെ എന്ത് ചെയ്യാൻ.
എന്റെ ഗതികേട്. ഞാൻ ആ നാറിയെ വിശോസിച്ചു പോയി."
ഞാൻ ചിരിച്ചിട്ട് അവളോട് പറഞ്ഞു.
"നിന്നെപോലുള്ള പെണ്ണുങ്ങൾ ഇച്ചിരി ലൂക് ഉള്ളവൻ വന്നു പ്രൊപ്പോസ് ചെയുമ്പോ അപ്പൊ അങ്ങ് പുറകിൽ പോക്കോളും.
സ്വന്തം ശരീരം സൂക്ഷിക്കേണ്ട കടമ നിങ്ങളുടെ തന്നെയാ.
അല്ലാണ്ട് ഇതേപോലുള്ള കെണിയിൽ ചാടിയാൽ ദേ ഇങ്ങനെ ഇരുന്നു ടെൻഷൻ കയറി മൊത്തം അങ്ങ് പോകും. പൈസ ആൺപിള്ളേർ കൊണ്ട് പോയി തിന്നും."
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു വീണ്ടും ഹൈവേ കയറി ബാംഗ്ലൂർ ലക്ഷ്യം വെച്ച് വീട്ടു.
പാവം വണ്ടിയിൽ ഇരുന്നു പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.
ഇപ്പൊ മനസിന് ഒരു റിലസേഷൻ കിട്ടി കാണും എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ മുഖത്ത് കുറച്ചു സന്തോഷം ഉണ്ട്. തന്റെ പ്രശ്നം വേറെ ഒരാളോട് ഷെയർ ചെയ്തതിന്റെ ആകും പക്ഷേ അതിന് അധികം നേരം ഇത് ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം.
സമയം ഉച്ച ആയി.
"വല്ലതും കഴിച്ചല്ലോ.
എന്തെങ്കിലും ഹോട്ടൽ കാണുവാണേൽ ഞാൻ നിർത്തം.
തനിക് എന്താ വേണ്ടേ."
"എന്തെങ്കിലും മതി.
പിന്നെ ഹോട്ടൽ ഇരുന്നു കഴിക്കാൻ ഉള്ള മൂഡിൽ അല്ലാ ഞാൻ."
"ശെരി എന്നാ ഞാൻ പാട്സൽ വാങ്ങാം. എന്നിട്ട് എവിടെ എങ്കിലും വണ്ടി നിർത്തി നമുക്ക് കഴികാം.
ഡോ..
ഇയാൾ ഇങ്ങനെ പേടിച്ചു ഇരിക്കലെ.
നമുക്ക് എല്ലാം ശെരി ആകാം ന്നെ."
അവൾ ഒന്ന് ഉം എന്ന് പറഞ്ഞതെ ഉള്ള്.
ഞാൻ ഒരു ഹോട്ടലിൽ കയറി എന്തായാലും ഇവൾ എനിക്ക് പച്ചവെള്ളം പോലും വാങ്ങി തരില്ല തന്താ മാപ്പിള യിടെ മോൾ തന്നെ അല്ലെ.
ഞാൻ രണ്ട് ബിരിയാണി തന്നെ പാട്സ്ൽ വാങ്ങി. പിന്നെ വണ്ടിയിൽ കയറി അവൾക് കൊടുത്തു പിടിക്കാൻ.
"ദേ നല്ല കോഴിക്കോട് ബിരിയാണി യാ
ഒറ്റക്ക് ഇരുന്നു കഴിക്കരുത്.
നമുക്ക് ഇവിടെ ഏതെങ്കിലും ബീചിന്റെ സൈഡിൽ ഇരുന്നു കഴികാം."
"തനിക് ഒക്കെ എങ്ങനെ സാധിക്കുന്നടാ.
ഞാൻ
💬 Comments
View all comments