0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 531

വനദേവത VanaDevatha | Author : Ekalavyan

ഭീതിയുടെ കൈയ്യടക്കിൽ ഉലഞ്ഞു കൊണ്ട് ജോണിന്റെ ഹൃദയം പൊട്ടുമെന്ന പോലെയായി.. നിർത്താതെ ഓടുകയാണ്. കുറ്റിക്കാട് കൊണ്ട് മൂടിയ ഒരു ചതുപ്പിൽ കേറിയൊളിച്ചു. എവിടെയാണ് സുരക്ഷ.. എവിടം കൊണ്ട് ഞാനിത് നിർത്തും.. മുന്നിൽ മരം വീണതും, കുറ്റിച്ചെടികളും കൊണ്ട് തടസ്സമേറിയ കാട്ടു പാത..

തരണങ്ങൾ ചെയ്യും തോറും കാഠിന്യം കൂടി കൂടി വന്നു.. സമാധാന അന്തരീക്ഷത്തിൽ ശ്വാസം നിലപ്പിച്ചു കൊണ്ടു കേട്ട കാട്ടു കൊമ്പന്റെ കൊലവിളിയാണ് എന്നെ ഈ അവ്സഥയിൽ എത്തിച്ചത് . കേട്ടത് തൊട്ടു പിറകിൽ ആണെന്ന് തോന്നി പോയി. തലയിലേറ്റ ഇടി പ്രവാഹം പോലെയുള്ള ശക്തി വന്നത് കൊണ്ടാണ് ഓടാൻ മനസ്സ് പറഞ്ഞത്.. ഇല്ലേൽ ഈ കാട്ടിൽ ചതഞ്ഞരഞ്ഞേനെ... ചതുപ്പിൽ ചാർന്നു ഇരുന്നു കൊണ്ട് ക്രമാതീതമായി കൂടുന്ന ശ്വാസം സാദാരണ ഗതിയിലേക്ക് എത്തിക്കാൻ അവൻ നന്നേ പാടുപെടുകയാണ്.. കുറച്ചു നേരം കണ്ണടച്ചു ഇരുന്നു. ഇടി മുഴക്കം പോലെ വശത്തു നിന്ന് കൊമ്പന്റെ കൊല വിളി ഉയർന്നു.. . ശര വേഗത്തിൽ ഹൃദയമിടിപ്പ് കൂടി. വളഞ്ഞു കൂർത്ത കൊമ്പും , കട്ടി കറുപ്പ് നിറവുമായി അത് അടുത്ത് എത്തിയിരിക്കുന്നു.. അതിന്റെ അലർച്ച കാടിനെ കൊടുമ്പിരി കൊള്ളിക്കുകയാണ്.. ഇത് തന്റെ അവസാനം ആണ്.. ജോൺ കണ്ണടച്ചു ചിന്തിച്ചു.. ഒരു കാല്പെരുമാറ്റം പോലും കൊടുക്കാതെ ശ്വാസമടക്കി പിടിച്ചു ഇരിക്കുകയാണ്.. ഓടുന്നതിനിടയിൽ വയർലെസ്സ് ഉം ഫോണും എവിടെയോ നഷ്ടമായി.. പൊടുന്നനെ കുറച്ചു മാറി ഇടതു വശത്തായി ഒരു മരം നിലം പതിച്ചു.. അതിന്റെ ശബ്ദം എന്റെ ചെവിയടച്ചു.., കണ്ണ് കൂർത്തു.. ശ്വാസം പോകുമെന്ന

💬 Comments

View all comments