Chapter Title : വണ്ടിപ്രാന്തൻ [Vethalam]
നിന്നു ഞാൻ വിളിച്ചു ചോദിച്ചു
പൈസ വാങ്ങാൻ ആരുമില്ലേ?
ആദ്യം കണ്ട ചേച്ചി തന്നെ പൈസ വാങ്ങാൻ വന്നു
ഞാൻ 100 രൂപ കൊടുത്തു
ചേട്ടാ ചില്ലറയില്ല
സാരമില്ല ബാക്കി അവിടെ കിടന്നോട്ടെ ഞാൻ അപ്പം തിന്നാൻ വരുമ്പോ തന്നാ മതി
ലോറിയിൽ ചെന്നു ജാക്കിയും കട്ടത്തടിയും എടുത്ത് ഷാസിയിൽ കൊള്ളിച്ചു ടയറിന്റെ ലോഡ് കുറക്കാൻ മാത്രം പൊക്കി നിർത്തി ആറു ടയറും തട്ടി എയർ ഒക്കെ നോക്കിയിട്ട് ഞാൻ കാബിനിലേക്ക് കയറി കിടന്നു
ഫോൺ എടുത്ത് വീട്ടിലേക്കു വിളിച്ചു
അമ്മായി അമ്മയാണ് ഫോൺ എടുത്തത്
നീ എവിടാടാ മൂന്നു ദിവസം ന്നു പറഞ്ഞു പോയിട്ട് ഇപ്പൊ അഞ്ചു ദിവസം കഴിഞ്ഞല്ലോ അത് മമ്മി ലോഡ് കിട്ടാൻ വൈകി ഇവിടെ വന്നപ്പോ പണിമുടക്ക് ഇനി രാത്രിയെ പോരാൻ പറ്റു നാളെ വെളുപ്പിന് ഞാൻ അങ്ങത്തിയേക്കാം
നീ വന്നിട്ട് വേണം എനിക്ക് വീട്ടിലേക്കു പോവാൻ
അതെന്നാ കെട്ടിയോന്റെ തെറി വിളി കേൾക്കാഞ്ഞിട്ട് ഉറക്കം വരുന്നില്ലേ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അമ്മായിയപ്പൻ നാലെണ്ണം ഉള്ളിൽ ചെന്നാ പിന്നെ സീനാ
മമ്മിയെ അയാൾ ഓടിച്ചിട്ട് തല്ലുമായിരുന്നു
ഒരിക്കൽ പാറു (എന്റെ ഭാര്യയെ ഞാൻ അങ്ങനാ വിളിക്കുന്നെ ) ഗർഭിണി ആയിട്ടിരിക്കുന്ന സമയത്ത് അയാൾ വെള്ളമടിച്ചു വന്നു മമ്മിയെ തല്ലുന്ന കണ്ടു പിടിച്ചു മാറ്റാൻ ചെന്ന അവളെ പിടിച്ചു തള്ളി അവൾ മറിഞ്ഞടിച്ചു വീണു മില്ലിലേക്ക് തടിയും കൊണ്ട് ഓട്ടം പോയ ഞാൻ പിറ്റേ ദിവസം രാവിലെ വരുമ്പോഴാണ് വിവരമറിയുന്നത് അപ്പൊ തന്നെ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോയി ഭാഗ്യം കൊണ്ട്
💬 Comments
View all comments