Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]
മറ്റു ദുർചിന്തകൾ ഒന്നും പാടില്ല
അരുണിമ ചേച്ചി മാത്രമായിരിക്കണം ആ മനസിൽ
പിന്നെ സ്നേഹ ചേച്ചിയോടും ഇന്ദു ചേച്ചിയോടും മാപ്പ് പറയണം."
"ഉം "
അനന്തു തലയാട്ടി.
"അതുപോലെ കല്യാണി ചേച്ചിയുടെയും ദേവൻ അമ്മാവന്റെയും പുനർജ്ജന്മം ആണോ നിങ്ങളെന്നും അറിയണം"
"ഏയ് ഇക്കാലത്തു അങ്ങനൊക്കെ സംഭവിക്കുവോ അഞ്‌ജലിക്കുട്ടി എനിക്ക് വിശ്വാസം വരുന്നില്ല"
"പക്ഷെ നമുക്ക് ചുറ്റും ആവിശ്വാസനീയമായ കാര്യങ്ങളല്ലേ നടക്കുന്നെ അതിൽ വിശ്വസിച്ചേ പറ്റൂ"
"ആഹാ കൊള്ളാലോ എന്റെ അഞ്‌ജലിക്ക് പെട്ടെന്ന് ഭയങ്കര പക്വത വന്നല്ലോ"
അനന്തുവിന്റെ മുഖത്തു സന്തോഷം കളിയാടി.
"ഹാ എന്റെ ചെക്കന് വേണ്ടിയല്ലേ അപ്പൊ എനിക്ക് ഇതുപോലത്തെ ട്രാൻസ്‌ഫോർമേഷൻ ഒക്കെ നടത്തണ്ടേ "
"ഓഹോ നീയാര് അന്യനിലെ വിക്രമോ?"
"ഹേയ് അതുക്കും മേലെ"
അഞ്ജലി കൈ ചുഴറ്റി ആക്ഷൻ കാണിച്ചു.
അതു കണ്ട് അനന്തു പൊട്ടിചിരിയോടെ അവളെ ഇറുകെ പുണർന്നു.
"അല്ല നന്ദുവേട്ടാ ആ ഡയറി ആദ്യം വായിക്കുമ്പോ തന്നെ എന്തുകൊണ്ട് സംശയം വന്നില്ല?
വായിച്ചത് തന്നെയാണ് നന്ദുവേട്ടന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്ന്?"
"അവിടാണ് ഏറ്റവും വലിയ കോമഡി ഈ ഡയറിയിൽ വായിച്ച കാര്യം പിറ്റേന്ന് ഞാൻ മറന്നു പോകും അങ്ങനൊരു സംഭവം എന്റെ ഓർമയിൽ പോലും കാണില്ല.
"ഇതിനൊക്കെ ഒരു വഴിയുണ്ട് ആ ഡയറി ഫുള്ളും ഒറ്റയടിക്ക് വായിച്ചു തീർക്കണം അപ്പൊ ഏറെകുറെ സംശയം തീർന്നു കിട്ടും"
അഞ്ജലി പ്രതീക്ഷയോടെ പറഞ്ഞു.
"അവിടാണ് അടുത്ത കോമഡി അഞ്‌ജലിക്കുട്ടി ഞാൻ ആ ഡയറിയിൽ നിന്ന് ഏതേലും കുറച്ചു സീക്വൻസ് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നുകിൽ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴും
അല്ലേൽ നെഞ്ചിലേക്ക് ഒരു
💬 Comments
View all comments