Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ബാലരാമൻ മുന്നേ നടന്നു.
പിറകെ സീതയും.
ഒരൂഹം വച്ചു ബാലരാമൻ എത്തേണ്ട വീട് കണ്ടു പിടിച്ചിരുന്നു.
അവർ നേരെ എത്തിച്ചേർന്നത് അരുണിമയുടെ വീട്ടിലും.
വീടിനു മുന്നിൽ നിന്നുകൊണ്ട് ബാലരാമൻ അകത്തേക്ക് നോക്കി വിളിച്ചു.
"ആരൂല്ലെ ഇവിടെ? "
അദ്ദേഹത്തിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം അവിടെ മുഴങ്ങിയതും ആരുടെയോ കാലൊച്ചകൾ അവരെയും തേടിയെത്തി.
മുറ്റത്തേക്കിറങ്ങി വന്ന ആശ വന്നിരിക്കുന്ന അഥിതികളെ കണ്ട് ആദ്യം ഒന്നു അമ്പരന്നു.
അതിനു ശേഷം തൊഴുകൈയ്യോടെ അവർ പിടച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി.
"അങ്ങുന്നേ ന്തൊരു അതിശയാ ഇതു………. എനിക്ക് വിശ്വസിക്കാൻ കഴിയണില്ല്യ………….ഞങ്ങളെ വീട്ടിലേക്ക് വായോ"
ആശക്ക് വെപ്രാളം കാരണം എന്തൊക്കെയാ പറയുന്നതെന്ന് ഒരു ബോധമില്ലായിരുന്നു.
അവരുടെ ക്ഷണം സ്വീകരിച്ചു ബാലരമനും സീതയും ആ വീട്ടിലേക്ക് കയറി.
പിറകെ ആശയും.
പെട്ടെന്ന് ആശ അവിടെയുണ്ടായിരുന്ന നല്ലൊരു തുണി എടുത്തുകൊണ്ടു വന്നു കസേരകൾ വൃത്തിയിൽ തുടക്കാൻ തുടങ്ങി.
പക്ഷെ അപ്പോഴേക്കും സീത ശാസനയോടെ അതിനെ എതിർത്തു.
അതിനു ശേഷം അവർ ആ കസേരകളിൽ ഇരുന്നു.
വീടൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത് കണ്ട് ആശക്ക് വല്ലാതെ ചളിപ്പ് തോന്നി.
തന്റെ രണ്ടു പ്രിയപ്പെട്ട മാനസ പുത്രിമാരെ അവർ മനസാലെ സ്മരിച്ചു.
"പേരെന്താന്നാ പറഞ്ഞെ?"
ആശയെ ചൂണ്ടി കാണിച്ചുകൊണ്ട് സീത ചോദിച്ചു.
"ന്റെ പേര് ആശാന്നാ"
തന്റെ സ്വതസിദ്ധമായ പുഞ്ചിരി വെളിവാക്കിക്കൊണ്ട് ആശ പറഞ്ഞു കൊടുത്തു.
"അതെ സീതേ………..ആശ നമ്മുടെ സ്കൂളിൽ കഞ്ഞിവെപ്പാ………..കെട്ടിയോൻ രാജൻ കള്ളു ചെത്താ തൊഴിൽ………...മനയിലെ പൂജകളിൽ ഇടക്ക് നല്ല പനങ്കള്ള് ഒക്കെ കൊണ്ടു തരുന്നത് അവനാ"
ബാലരാമൻ സീതയോടായി പറഞ്ഞു.
"പറഞ്ഞ പോലെ രാജനെവിടെ?"
ബാലരാമൻ അതു ചോദിച്ചതും ആശ മണ്ടത്തരം പറ്റിയെ പോലെ തന്റെ കൈത്തതലം നെറ്റിയിൽ മുട്ടിച്ചു.
ശേഷം വേഗം തന്നെ മറ്റൊരു മുറിയിലേക്ക് കയറി പോയി.
അവിടെ ഉറങ്ങുകയായിരുന്ന തന്റെ കെട്ടിയോനെ പിടിച്ച പിടിയാലേ വലിച്ചു കൊണ്ടു വന്നു.
ബലരാമനെ കണ്ടതും രാജൻ അത്യധികം ബഹുമാനത്തോടെ അവരെ വണങ്ങി.
"രാജാ സുഖം തന്നെയല്ലേ?"
"സുഖം തന്നെ അങ്ങുന്നേ"
രാജൻ ബഹുമാനത്തോടെ മൊഴിഞ്ഞു.
"ആശേ വേഗം ചായ വെക്ക് "
രാജൻ അവളെ
💬 Comments
View all comments