Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]
നോക്കി കണ്ണൂരുട്ടിയതും ആശ ധൃതിയിൽ അടുക്കളയിലേക്ക് ഓടുവാനായി തുനിഞ്ഞു.
പക്ഷെ അപ്പോഴേക്കും സീത അവളെ തടഞ്ഞിരുന്നു.
"അതൊന്നും വേണ്ട ആശേ………..നിങ്ങളെ കാണാൻ വന്നതാ ഞങ്ങള്……….പെട്ടെന്ന് തന്നെ തിരിച്ചു പോണം………...ബാലരാമേട്ടന് വേറൊരാളെ അർജെന്റ് ആയി കാണാനുണ്ട്"
സീത പറഞ്ഞത് കേട്ടിട്ട് ആശ ആകെ നടുക്കടലിൽ പെട്ട അവസ്ഥയിലായി.
ചായ വെക്കണമെന്നുമുണ്ട് അവരാണേൽ നിഷേധിക്കുകയും ചെയ്യുന്നു.
ആശയുടെ മാനസികാവസ്ഥ കണ്ട് സീത അവളുടെ രക്ഷയ്ക്ക് വന്നു.
"എവിടെ മക്കള്?ഞങ്ങള് അരുണിമ മോളെ കാണാൻ വന്നതാ"
സീതയുടെ പറച്ചിൽ കേട്ട് തന്റെ മകളെ ഇവർക്കെങ്ങനെ പരിചയമെന്ന് ആശക്ക് തോന്നിയെങ്കിലും തത്കാലം അവരെ വിളിക്കുവാൻ അവർ നിശ്ചയിച്ചു.
"ഇവിടിരുന്നോട്ടോ മക്കള് പൊഴേൽ നനക്കാൻ പോയിരിക്ക്യ………….ഞാൻ ചെന്ന് വിളിച്ച് വരാ"
സീത തലയാട്ടിയതും ആശ നേരെ പുഴയിലേക്ക് വച്ചു പിടിച്ചു.
ഈ സമയം ബാലരാമൻ രാജനോട് കള്ളു ചെത്തുന്നതിനെ കുറിച്ച് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
പക്ഷെ സീത അതിനു ചെവി കൊടുത്തില്ല.
ഈ സമയം മക്കളെ പിടിച്ച പിടിയാലേ ആശ അവർക്ക് മുന്നിലേക്ക് ഹാജരാക്കി.
അലസമായി കെട്ടിവച്ച മുടിയുമായി സോപ്പ്കാരത്തിന്റെ വഴുവഴുപ്പ് കയ്യിലേന്തിക്കൊണ്ട് അരുണിമ നിൽക്കുന്നത് കണ്ട് സീത ആന്തലോടെ എണീറ്റു നിന്നു.
അവളുടെ തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ ആയിരുന്നു സീതയുടെ നോട്ടം ചെന്നു പതിച്ചത്.
അവളുടെ മുഖം കൂടുതൽ ദൃഢമായി തന്റെ മനസിൽ ആഴത്തിൽ പതിപ്പിക്കുമ്പോഴും സീതയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"കല്യാണി"
കല്യാണി എന്ന പദം കേട്ടതും അരുണിമയിൽ ആകപ്പാടെ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങി.
വല്ലാത്തൊരു കുളിരും വിറയലും അവൾക്ക് അനുഭവപ്പെട്ടു.
സീതയിൽ തന്നെയായിരുന്നു അവളുടെ കണ്ണുകളും.
ഈ സമയം സീത പതിയെ അവൾക്കരികിലേക്ക് നടന്നു വന്നു.
അതിനു ശേഷം അരുണിമയെ ഒന്നുകൂടി നോക്കി നിന്നു.
തുടർന്നു അവളുടെ മുഖത്ത് അനുസരക്കേടോടെ പറ്റി പിടിച്ച മുടിയിഴകളെ ശാസനയുടെ സ്വരത്തിൽ സീത കോതിയൊതുക്കി വച്ചു.
അരുണിമയുടെ കവിളിൽ പതിയെ പിച്ചി.
സീതയുടെ ആ പ്രവൃത്തി അവൾക്ക് നന്നേ ഇഷ്ട്ടായി.
കൂടാതെ അരുണിമയ്ക്ക് അരികിൽ നിൽക്കുന്ന കുറുമ്പിയെയും വാത്സല്യത്തോടെ സീത നോക്കി.
"ഇതാ എന്റെ മക്കള് "
ആശ അവരെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു.
അവരുടെ പറച്ചിലിൽ നിന്നും മനസിലായെന്ന
💬 Comments
View all comments