0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 723

അർത്ഥത്തിൽ അവർ തലയാട്ടി.

ആശ പറഞ്ഞത് കേട്ട് അരുണിമയും അവളുടെ അനിയത്തിയും അവരെ ഒന്നാകെ വണങ്ങി.

" അയ്യോ മക്കളെ അതൊന്നും വേണ്ടാട്ടോ"

സീത അവരെ സ്നേഹപൂർവ്വം തടഞ്ഞു.

സീതയുടെ വിനയവും പെരുമാറ്റവും അരുണിമയ്ക്ക് നന്നേ ബോധിച്ചു.

"മോളെ കൈയ്ക്ക് ഇപ്പൊ എങ്ങനുണ്ട്?കുറവുണ്ടോ?

"കുറവുണ്ടമ്മേ "

അറിയാതെ അമ്മ എന്ന പദം ഉച്ചരിച്ചതും അരുണിമ ഞെട്ടലോടെ വായ് പൊത്തി.

തേവക്കാട്ട് കുടുംബത്തിലെ മരുമകളെ അമ്മയെന്നു വിളിച്ചതിന് വേറെ പൊല്ലാപ്പുണ്ടാകുമോ എന്നവൾ ഭയന്നു.

"അയ്യോ അറിയാതെ വിളിച്ചു പോയതാണേ……….ക്ഷമിക്കണേ "

അരുണിമ കൈകൾ കൂപ്പി തൊഴുതി.

"അതൊന്നും സാരമില്ല മോളെ………...ഞാനും ഒരമ്മ തന്നാ………….എന്നെ അങ്ങനെ തന്നെ വിളിച്ചോട്ടോ "

സീത വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി.

അരുണിമ ആത്മനിർവൃതിയോടെ കണ്ണുകൾ അടച്ചു പിടിച്ചു നിന്നു.

"മോളെ അനന്തു അറിയാതെ വന്നു ഇടിച്ചു പോയതാ……….. മോൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായേൽ ഞങ്ങള് അവന്
വേണ്ടി ക്ഷമ ചോദിക്കുവാ കേട്ടോ"

സീതയുടെ ക്ഷമാപണം കേട്ടതും അരുണിമ നിഷേധാർത്ഥത്തിൽ തലയാട്ടിക്കോണ്ട് അരുതെന്ന അർത്ഥത്തിൽ വിലക്കി.

"അയ്യോ അമ്മേ എന്റെ ഭാഗത്താ തെറ്റ്………….ഞാനാ റോങ്ങ് സൈഡിലൂടെ വണ്ടിയോടിച്ചത് അനന്തുവിന്റെ ഭാഗത്തു ഒരു തെറ്റുമില്ല"

അരുണിമ അവനെ ന്യായീകരിച്ചു.

"അറിയാം മോളെ……….എന്തേലും ആവശ്യമുണ്ടെൽ ഞങ്ങളെ തന്നെ വിളിക്കണേ "

ബലരാമൻ അവളോടായി പറഞ്ഞു.

അതുകേട്ടതും നിറഞ്ഞ മനസോടെ അവൾ തലയാട്ടി.

അനന്തുവുമൊത്തുണ്ടായിട്ടുള്ള മധുര തര നിമിഷങ്ങളും മറ്റും ഉള്ളിലൂറുന്ന പുഞ്ചിരിയോടെ അവൾ ഓർക്കുകയായിരുന്നു.

കൂടാതെ അല്പം മുന്നേ തന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞതു വരെ.

അതോർത്തപ്പോഴേക്കും നാണത്തിന്റെ ചെറു കണികകൾ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

തൽഫലമായി ഒരു പുഞ്ചിരി അവളുടെ അധരങ്ങളിൽ ഉടലെടുത്തു.

അനന്തു തന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് ഇഷ്ടമാണെന്നു പറഞ്ഞ നിമിഷം അവൾ വീണ്ടും അയവിറക്കുകയായിരുന്നു.

ആ നീലക്കണ്ണുകളുടെ നോട്ടം തന്റെ ആഴങ്ങളിലേക്കാണ് ഓരോ നിമിഷവും പതിഞ്ഞുകൊണ്ടിരുന്നത്.

ആദ്യ സമാഗമത്തിൽ തന്നെ ആദ്യാനുരാഗം തോന്നിയ പുരുഷൻ.

ഇപ്പോഴും തന്റെ ഹൃദയം ഓരോ നിമിഷം മിടിക്കുന്നത് പോലും അവന് വേണ്ടിയാണ്.

തനിക്ക് വേണ്ടി ജന്മം കൊണ്ടവൻ.

പക്ഷെ ഇഷ്ട്ടം തുറന്നു പറഞ്ഞതിന് ശേഷമുള്ള തന്റെ പെരുമാറ്റം കടുത്തതായിപോയി.

എന്തോ

💬 Comments

View all comments