0%

Chapter Title : വശീകരണ മന്ത്രം 11 [ചാണക്യൻ]

Author : Kambikathakal Read All Parts 724

ആ സമയം അതിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥ തനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അടങ്ങാത്ത കോപം ആ നിമിഷം തന്നെ കീഴ്പ്പെടുത്തി.

ഇപ്പൊ ഒരായിരം വട്ടം മനസാലെ അനന്തുവിന്റെ കാലുകളിൽ വീണു കഴിഞ്ഞു.

താൻ ഓരോ നിമിഷവും പശ്ചാത്തപിച്ചുകൊണ്ട് തന്റെ പാപ ഭാരം ഒഴുക്കി കളയാൻ വെമ്പുന്ന മനസുമായി ഭ്രാന്തിയെ പോലെ അലയുകയാണ്.

ഇതിൽ നിന്നും തനിക്ക് മോചനമില്ലേ?

മിഴിക്കോണുകളിൽ കുമിഞ്ഞു കൂടിയ നീർക്കണങ്ങൾ സീത കാണാതെ അവൾ മറച്ചു പിടിച്ചു.

അവരുമായി അൽപ സമയം ചിലവഴിച്ച ശേഷം അവർ തിരികെ മടങ്ങി.

പോകുന്നതിനിടെ സീതയുടെ കണ്ണുകൾ ഒരിക്കൽ കൂടി അരുണിമയെ തേടിയെത്തി.

അരുണിമയെ മാത്രം.
.
.
.
-തേവക്കാട്ട് മന -
.
.
.
മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും വെരുകിനെ പോലെ ഓടി നടക്കുകയായിരുന്നു ലക്ഷ്മി.

അവളുടെ മനസ് ആകെ സംഘർഷഭരിതമായിരുന്നു.

ആകപ്പാടെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അവസ്ഥ.

ഉള്ളം കയ്യിൽ വില കൂടിയ മൊബൈൽ ഫോൺ ഭദ്രമായി പിടിച്ചിട്ടുണ്ട്.

അൽപ സമയം കഴിഞ്ഞതും അവളുടെ ഫോണിലേക്ക് ഒരു കാൾ തേടിയെത്തി

അതു കണ്ടതും അവളുടെ കണ്ണുകൾ മൃഗീയമായി തിളങ്ങി.

ആവേശത്തോടെ അവൾ കാൾ എടുത്തു.

"എന്തായി കാര്യങ്ങളൊക്കെ OK ആണോ?"

അവളുടെ ശബ്ദത്തിൽ വർധിത വീര്യം നിലനിന്നിരുന്നു.

മറുവശത്തു നിന്നും എന്തോ മൊഴിഞ്ഞതും അവളുടെ അധരങ്ങളിൽ ക്രൂരമായ ഒരു പുഞ്ചിരി വിടർന്നു.

"Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ……..
പേര് അനന്തു……...നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്………...കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ………...കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്"

ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട്‌ ചെയ്തു.

അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.

അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.

ഒപ്പം കൊലച്ചിരിയും.

(തുടരും)

സ്നേഹത്തോടെ ചാണക്യൻ.........!!!!!

💬 Comments

View all comments