Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
വശീകരണ മന്ത്രം 12
Vasheekarana Manthram Part 12 | Author : Chankyan | Previous Part
(കഥ ഇതുവരെ)
"Ok ഇതാ ഡീറ്റെയിൽസ് പിടിച്ചോ……..
പേര് അനന്തു……...നല്ല പൊക്കവും സൈസും ഉണ്ട്………..അവന്റെ ബൈക്ക് ബ്ലാക്ക് കളർ ബുള്ളറ്റ്……….നല്ല താടിയുമുണ്ട്………...കൊന്നു കളയണ്ട കൈയും കാലും അടിച്ചിടുക……….ദാറ്റ്‌സ് ആൾ………...കൃത്യം നടന്നു കഴിഞ്ഞാൽ സെക്കന്റിനുള്ളിൽ നിങ്ങൾക്ക് എമൗണ്ട് കിട്ടിയിരിക്കും………..ഐ പ്രോമിസ്"
ലക്ഷ്മി ചീറിക്കൊണ്ട് ഫോൺ കാൾ കട്ട് ചെയ്തു.
അതിനു ശേഷം അവൾ തിടുക്കത്തിൽ ബെഡിലേക്ക് ഫോൺ വലിച്ചെറിഞ്ഞു.
അപ്പോഴും അവളുടെ മുഖത്തു പക വേട്ടയടിക്കൊണ്ടിരുന്നു.
ഒപ്പം കൊലച്ചിരിയും.
(തുടരുന്നു)
അരുണിമയുടെ വീട്ടിൽ നിന്നും അവർ തിരിച്ചു പോരുകയാണ്.
സീതയും ബാലരാമനും.
കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന ബലരാമൻ തന്റെ പ്രിയതമയെ ഒന്നു പാളി നോക്കി.
ആള് ചിന്താവിഷ്ടയായ ശ്യാമളയെ പോലെ ചടഞ്ഞിരിപ്പുണ്ട്.
അരുണിമയെ കണ്ട ഷോക്ക് ഇപ്പോഴും മാറിയിട്ടില്ലെന്ന് അയാൾക്ക് തോന്നി.
തല്ക്കാലം കൂടുതലൊന്നും ചിന്തിക്കാതെ അവർ നേരെ പട്ടണത്തിലേക്ക് പോയി.
അവിടെ തന്റെ ഉറ്റ സുഹൃത്തിന്റെ കുടുംബവുമായി സംബന്ധിച്ചശേഷം വൈകിട്ടോടെ അവർ മടങ്ങി.
തന്റെ ഭാര്യയെ പൊതിഞ്ഞിരിക്കുന്ന മൂകത്തിന്റെ പൊരുൾ അഴിച്ചു നോക്കാൻ ബലരാമൻ തീരുമാനിച്ചു.
"എന്താണ് ഭാര്യേ കാര്യമായ ചിന്തയിലാണല്ലോ?"
ബലരാമൻ ഗിയറിൽ നിന്നും കയ്യെടുത്ത് സീതയുടെ ഉള്ളംകയ്യിൽ പതിയെ പിടിച്ചു.
"മനസാകെ അസ്വസ്ഥമാണ് ബാലരാമേട്ടാ...................... രാവിലെ ആ കുട്ടിയെ കണ്ട ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല....................... ഇപ്പോഴും ആ മുഖം എന്റെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കുവാ"
സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് സീത മിഴികൾ അടച്ചു വച്ചു.
"നമുക്ക് ചുറ്റും പല അത്ഭുതങ്ങളും സംഭവിക്കാറില്ലേ..........................അതുപോലെ ഇതും കണ്ടാൽ മതി"
ഭാര്യയെ ആശ്വസിപ്പിക്കുവാനായി ബലരാമൻ പറഞ്ഞു.
പക്ഷെ ആ ആശ്വാസ വചനങ്ങൾ സീതയെ അനുഗ്രഹിച്ചില്ല.
ചിന്തകൾ കൊണ്ട് വിങ്ങി പൊട്ടുന്ന മനസോടെ അവൾ കാറിലിരുന്നു.
സന്ധ്യാസമയം കഴിഞ്ഞതും അവർ മനയിലേക്ക് തിരിച്ചെത്തി.
യാത്രാക്ഷീണം കാരണം സീതയ്ക്ക് നല്ലോണം തലവേദന ഉണ്ടായിരുന്നു.
ഡോർ തുറന്നതും ഭർത്താവിന്റെ കൈ തന്നിൽ പിടുത്തമിട്ടത് അവർ തിരിച്ചറിഞ്ഞു.
എന്താണെന്ന ഭാവത്തിൽ സീത ബാലരാമനെ നോക്കി.
"അരുണിമയുടെ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി......................വേറാരും അറിയണ്ട കേട്ടോ"
"ശരിയേട്ടാ!
സീത
💬 Comments
View all comments