0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

പറയ്.......................തേവക്കാട്ട് ശങ്കരന്റെ കൊച്ചു മോനാന്ന് ശിവജിത്ത്...........................അപ്പൊ അവന്റെ വീട്ടുകാരുടെ പ്രൗഢി അവരും അറിയട്ടെ"

മീശ പിരിച്ചു വച്ചുകൊണ്ട് ശങ്കരൻ കാർത്യായനിയെ നോക്കി.

അവർ ശരിയാണെന്ന മട്ടിൽ തലയാട്ടി.

ശങ്കരൻ എന്തു തീരുമാനമെടുത്താലും ഇതുപോലെ തന്റെ ഭാര്യയുടെ അഭിപ്രായത്തിനായി ഒരു നോട്ടമെറിഞ്ഞിരിക്കും.

അത്‌ പതിവുള്ളതാണ്.

"അയ്യോ അച്ഛാ കുഞ്ഞികൃഷ്ണൻ സാറിനു നമ്മളെ പണ്ടെ അറിയുന്നതല്ലേ "

ബാലരാമൻ എളിമയോടെ അച്ഛനെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിച്ചു.

"ശരിയാണ്........................പക്ഷെ അവിടുത്തെ സ്ത്രീജനങ്ങൾക്ക് അറിയില്ലല്ലോ........................അപ്പൊ അവർക്കല്ലേ കൂടുതൽ മുൻ‌തൂക്കം"

"ശരിയാ അച്ഛാ"

ബാലരാമൻ അതിനെ പിന്തുണച്ചു.

നാളത്തേക്കുള്ള ഒരുക്കങ്ങൾ വിജയനോടും ബാക്കിയുള്ളവരോടും ചെയ്യാൻ ശങ്കരൻ ഉത്തരവിട്ടു.

അതിനു ശേഷം ബാലരാമൻ അതിഥികൾ വരുന്ന കാര്യം കാലേ കൂട്ടി മാലതിയെ അറിയിച്ചു.

ശേഷം മനയിലെ മറ്റു കുടുംബാംഗങ്ങളെ കൂടിയും ഔപചാരികമായി അറിയിച്ചു.

യതീന്ദ്രനും അനന്തുവിനും ആയിരുന്നു എല്ലാത്തിനുമുള്ള ചുമതല നൽകിയത്.

അതുകൊണ്ട് തന്നെ എല്ലാ ഒരുക്കങ്ങൾക്കും മറ്റും അവർ ഓടി നടന്നു.

പലതവണ അവന്റെ ബുള്ളറ്റ് ദേശം ഗ്രാമം ചുറ്റിക്കറങ്ങി.

സാധങ്ങളെല്ലാം വാങ്ങി കൊടുത്ത് ഒരുക്കങ്ങൾക്ക് അനന്തു നേതൃത്വം കൊടുക്കുകയായിരുന്നു.

അപ്പോഴാണ് യതി വന്ന് അവനോട് മറ്റെങ്ങോട്ടോ പോകണമെന്ന് ആവശ്യപ്പെട്ടത്.

ബുള്ളറ്റിന്റെ എണ്ണ തീർന്നതിനാൽ അവിടെയുള്ള ഒരു കാറുമായി അവർ പുറപ്പെട്ടു.

കാർ ഓടിച്ചിരുന്നത് അനന്തുവും.

കുന്നത്ത് ദേവി ക്ഷേത്രത്തിലേക്ക് പോകണമെന്നാണ് യതീന്ദ്രൻ പറഞ്ഞത്.

അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചു അനന്തു കാർ അങ്ങോട്ടേക്ക് ഓടിച്ചു.

ദേശം ഗ്രാമത്തിലെ ഒരൊ ഊടുവഴികൾ വരെ ഇപ്പോഴവന് കാണാപാഠമാണ്.

യാത്രയ്ക്കിടെ യതി പറഞ്ഞു തുടങ്ങി.

"നിന്റെ കൂടെ സഞ്ചരിക്കുമ്പോ ദേവൻ കൂടെയുണ്ടെന്നുള്ള പ്രതീതിയാ......................ദേവന്റെ കൂടെ യാത്ര ചെയ്യുന്ന പോലെ

💬 Comments

View all comments