Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
ആശ്വസിപ്പിക്കുവാനായി ബലരാമൻ പറഞ്ഞു.
പക്ഷെ ആ ആശ്വാസ വചനങ്ങൾ സീതയെ അനുഗ്രഹിച്ചില്ല.
ചിന്തകൾ കൊണ്ട് വിങ്ങി പൊട്ടുന്ന മനസോടെ അവൾ കാറിലിരുന്നു.
സന്ധ്യാസമയം കഴിഞ്ഞതും അവർ മനയിലേക്ക് തിരിച്ചെത്തി.
യാത്രാക്ഷീണം കാരണം സീതയ്ക്ക് നല്ലോണം തലവേദന ഉണ്ടായിരുന്നു.
ഡോർ തുറന്നതും ഭർത്താവിന്റെ കൈ തന്നിൽ പിടുത്തമിട്ടത് അവർ തിരിച്ചറിഞ്ഞു.
എന്താണെന്ന ഭാവത്തിൽ സീത ബാലരാമനെ നോക്കി.
"അരുണിമയുടെ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി......................വേറാരും അറിയണ്ട കേട്ടോ"
"ശരിയേട്ടാ!
സീത തല കുലുക്കിക്കൊണ്ട് സമ്മതിച്ചു.
ശേഷം കാറിൽ നിന്നുമിറങ്ങി നേരെ റൂമിലേക്ക് വച്ചു പിടിച്ചു.
കാർ പാർക്ക് ചെയ്തിട്ട് ബലരാമൻ നേരെ ശങ്കരന്റെ മുറിയിലേക്ക് നടന്നു പോയി.
അവിടെ ശങ്കരനും കാർത്യായനിയും എന്തൊക്കെയോ കൊച്ചു വാർത്തമാനങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു.
അപ്പോഴാണ് ബാലരാമന്റെ അങ്ങോട്ടുള്ള വരവ്.
"ഹാ ബാലരാമാ നീയോ......................വാ ഇവിടിരിക്ക് "
ബെഡിൽ കിടന്നുകൊണ്ട് തനിക്ക് ചാരെയുള്ള ഇരിപ്പിടത്തിലേക്ക് ശങ്കരൻ കൈ ചൂണ്ടി.
ബലരാമൻ ഭവ്യതയോടെ അവിടെയിരുന്നു.
"എന്താടാ എന്തേലും പറയാനുണ്ടോ?"
കാർത്യായനിയായിരുന്നു അവിടെ സംസാരത്തിനു തുടക്കം കുറിച്ചത്.
തന്റെ മൂത്ത സന്തതിയുടെ മുഖം കണ്ടപ്പോഴേ എന്തോ പറയുവാനുണ്ടെന്ന് ആ അമ്മയ്ക്ക് തോന്നിയിരുന്നു.
"ഉണ്ടമ്മേ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്"
"എന്താടാ അത്?"
ബലരാമൻ മകനെ ഉറ്റു നോക്കി.
കുഞ്ഞികൃഷ്ണൻ സാറിനു നാളെ ഒഴിവുണ്ടെന്ന്......................അപ്പൊ ചെറുക്കന്റെ വീട് കാണലിനു അവർ ഫാമിലിയായിട്ടു നാളെ തന്നെ പോരട്ടെ എന്ന് ചോദിച്ചു"
"എന്നിട്ട് നീയെന്തു പറഞ്ഞു?"
"അച്ഛനോട് ചോദിച്ചിട്ട് പറയാമെന്നു വിചാരിച്ചു"
"എടാ ബാലരാമാ ഇത്രേം ചെറിയ കാര്യങ്ങൾക്കൊക്കെ എന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമുണ്ടോ? സന്ദര്ഭത്തിനനുസരിച്ച് നിനക്ക് പെരുമാറിക്കൂടെ.........................അവരോട് നാളെ തന്നെ വരാൻ
💬 Comments
View all comments