Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
തോന്നും"
അദ്ദേഹത്തിന്റെ പറച്ചിൽ കേട്ട് അനന്തു പുഞ്ചിരിച്ചു.
"ഞങ്ങൾ ഇതുപോലെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്..............................എന്റെ കൂടെ യാത്ര ചെയ്യാൻ അവന് ഒത്തിരി ഇഷ്ട്ടായിരുന്നു.........................കുഞ്ഞുനാളിലെ തൊട്ട് എന്റെ കൈവിരലേൽ തൂങ്ങി പിടിച്ചേ നടക്കൂ...........................അച്ഛനെക്കാളും ഇഷ്ട്ടം ഈ ഇളയച്ഛനോടായിരുന്നു "
യതി ഒരു നെടുവീർപ്പോടെ സീറ്റിലേക്ക് അമർന്നിരുന്നു.
അനന്തുവിന് ദേവൻ അമ്മാവനോട് അസൂയ തോന്നി.
മരിച്ചു മണ്ണടിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു.
ഒരുപാട് പേരുടെ ഹൃത്തുക്കളിൽ.
വല്ലാത്തൊരു സൗഭാഗ്യം തന്നെയത്.
ആത്മഗതം പറഞ്ഞുകൊണ്ട് അവൻ വണ്ടിയൊടിച്ചു.
ഏറെ നേരത്തെ യാത്രക്ക് ശേഷം അവർ കുന്നത്ത് ദേവി ക്ഷേത്രത്തിലെത്തി.
അനന്തുവിനെ അവിടെ കാവൽ നിർത്തി യതീന്ദ്രൻ ക്ഷേത്രത്തിലേക്ക് തൊഴുവനായി കയറിപ്പോയി.
അത്യാവശ്യം ഭക്ത ജനങ്ങളെക്കൊണ്ട് അവിടെ നിറഞ്ഞിരുന്നു.
ഒരു വിശേഷവുമില്ലെങ്കിലും ഈ ക്ഷേത്രത്തിൽ എപ്പോഴും ആൾതിരക്ക് ആണെന്ന് അവന് തോന്നിപ്പോയി.
10 മിനിറ്റ് കഴിഞ്ഞതും യതി തൊഴുതു കഴിഞ്ഞു മടങ്ങി.
ഇളയച്ഛനെ കാത്ത് അനന്തു അവിടെ കാറിൽ ഇരിപ്പുണ്ടായിരുന്നു.
പടികൾ ധൃതിയിൽ ഇറങ്ങി വന്ന അദ്ദേഹം കാറിലേക്ക് വന്നു കയറി.
അദ്ദേഹം കയറിയതും അനന്തു കാർ മുന്നോട്ടേക്ക് എടുത്തു.
"അനന്തു എന്താ അമ്പലത്തിലേക്ക് വരാതിരുന്നേ?"
"ഒന്നുല്ല ഇളയച്ഛ........................ഞാൻ അമ്പലങ്ങളിൽ ഒന്നും പോകാറില്ല"
"ആഹാ അപ്പൊ ഒരു യുക്തിവാദി ആണെന്നല്ലേ അതിനർത്ഥം"
അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും മറുപടിയായി അനന്തുവിന്റെ ചുണ്ടുകളിൽ നനുത്ത പുഞ്ചിരി വിടർന്നു.
അതിനു ശേഷം അവൻ ഡ്രൈവിംഗിൽ ശ്രദ്ധ തിരിച്ചു.
"ദേവൻ മരിച്ചേ പിന്നെ നാട് വിട്ടതാ............................അതിനു ശേഷം ഇപ്പോഴാ ഈ ക്ഷേത്രത്തിൽ ഒന്നുകേറാൻ പറ്റിയെ.................................അവൻ മരിച്ചപ്പോൾ ഞാനും കുറെ നിരീശ്വരവാദിയായി നടന്നു........................പിന്നെ എന്റെ സാഹചര്യങ്ങൾ,ഞാൻ കഴിഞ്ഞ സന്യാസി മഠം...................................ഇതൊക്കെ
💬 Comments
View all comments