0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

എന്നെ മാറ്റിയെടുത്തു.................................ലൗകിക സുഖങ്ങൾ വിട്ടെറിഞ്ഞ് ഞാനുമൊരു സന്യാസിയായി മാറി................................ഭിക്ഷുവായി വർഷങ്ങൾ നീണ്ട ജീവിതം................................അവസാനം സ്വഗൃഹത്തിലേക്ക് ഒരു മടക്കം.........................
വർഷങ്ങളെടുത്തു ദേവന്റെ മരണം നൽകിയ ആഘാതം വിട്ടു മാറാൻ........................"

മുന്നിലുള്ള കാഴ്ചകളിലേക്ക് ഒരാശ്വാസത്തിനെന്ന വണ്ണം കണ്ണു നട്ടിരുന്നു യതി.

അദ്ദേഹത്തിന്റെ മാനസികാവസ്ഥ മനസിലായ അനന്തു പിന്നീട് ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു

അവസാനം അതൊരു നാലു കെട്ട് വീട്ടിലേക്ക് എത്തി ചേർന്നു.

പടിപ്പുര കഴിഞ്ഞപാടെ കണ്ടത് വിശാലമായ അങ്കണത്തിൽ കളരി അഭ്യസിക്കുന്ന യുവതി യുവാക്കളെയായിരുന്നു.

അവരെ നിരീക്ഷിച്ചുകൊണ്ട് വയസ്സനായ ഗുരുക്കളും.

എങ്കിലും അയാളുടെ കായം കണ്ടാൽ ബലവനാണെന്നെ തോന്നൂ.

ആ മനോഹരമായ കാഴ്ച അനന്തു ഗ്ലാസിലൂടെ നോക്കി കണ്ടു.

"ഭൂമി പൂജയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാ എല്ലാരും.........................കണ്ടില്ലേ"

അനന്തുവിനോടായി പറഞ്ഞുകൊണ്ട് യതീന്ദ്രൻ കാറിന്റെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

ഭൂമി പൂജയുമായി ഇവർക്കെന്ത് ബന്ധം?

ഇളയച്ഛൻ എന്താണാവോ ഉദേശിച്ചേ?

തിരികെ വരുമ്പോ ചോദിക്കണം.

അനന്തു മനസിൽ പറഞ്ഞു വച്ചു.

ശേഷം ഡോർ തുറന്നു വെളിയിലേക്കിറങ്ങി.

ഏല്ലാരും ചിട്ടയായ പരിശീലനത്തിലാണ്.

ചുവടുകളൊന്നും തെറ്റാതെ അടവുകളൊന്നും പിഴക്കാതെ അവർ പരിശീലിച്ചു മുന്നേറുന്നു.

എന്തൊരു മെയ്വഴക്കം.

അനന്തു അവരുടെ പ്രകടനം കണ്ട് അത്ഭുതം കൂറി.

വിവിധ തരത്തിലുള്ള ആയുധങ്ങൾ തമ്മിൽ കലഹം കൂടുന്ന കാഴ്ച്ച.

തമ്മിൽ കോർത്ത് തീപ്പൊരി പറത്തുന്ന വാൾമുനകൾ.

പോർ വിളിയുമായി ഏറ്റു മുട്ടുന്ന കുന്ത മുനകൾ.

ആവേശത്തോടെ തന്റെ മൂർച്ചയും മെയ്വഴക്കും കാണിക്കുന്ന ഉറുമികൾ.

ആയുധങ്ങളുടെ അകമ്പടിയില്ലാതെ ഭുജങ്ങൾ കൊണ്ട് യുദ്ധം ചെയ്യുന്നവർ

ആ കാഴ്ച്ച കണ്ട് അനന്തുവിന് മതി മറന്ന പോലെയായിരുന്നു.

വല്ലാത്തൊരു ആവേശം തന്നിൽ നിറയുന്ന പോലെ.

ആ

💬 Comments

View all comments