0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

ആയുധങ്ങൾ തന്റെ സ്പർശനത്തിനായി കാത്തിരിക്കുന്ന പോലെ.

അനന്തുവിന് സ്വയം കടിഞ്ഞാൺ നഷ്ട്ടപെടുന്നതായി തോന്നി.

എന്തിനോ വേണ്ടി തന്റെ മനസ് പിടയ്ക്കുന്നു.

എന്തോ നേടുവാനായി ഉടലിലെ ഓരോ അണുവും ആത്മാർത്ഥമായി വെമ്പൽ കൊള്ളുന്നു.

മനസ് നൂല് പൊട്ടിയ പട്ടം പോലെ വിഹായസിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയതും അനന്തു സംയമനം വീണ്ടെടുത്തു.

എന്നിട്ട് പതുക്കെ കാറിലേക്ക് കയറിയിരുന്നു.

അവൻ ചിന്തിക്കുകയായിരുന്നു.

ഒരു ഉത്സവത്തിന് വേണ്ടി പതിറ്റാണ്ടുകളായി കാത്തിരിക്കുക.

രണ്ടു ഗ്രാമങ്ങളിലെ നിവാസികൾ ചേരി തിരിഞ്ഞു പോരടിക്കുക.

കുടിപകയും ശത്രുതയും ആയിരിയ്ക്കും രക്തത്തിനു പകരം ഒഴുകുന്നത്.

വല്ലാത്തൊരു നാടും നാട്ടുകാരും.

അതും പോരാതെ ക്ഷേത്ര മുറ്റത്തൊരുക്കിയ ഗോദയിൽ കാണികൾക്ക് മുന്നിലെ ശക്തി പ്രകടനവും.

അതും രണ്ടു കുടുംബംങ്ങളിലെ പ്രതിനിധികൾ.

അവിടെ നിന്നും ആരാണാവോ വരാൻ പോകുന്നത്.

ഏതായാലും തീ പാറുന്നൊരു പോരാട്ടം തന്നെയുണ്ടാവും.

അനന്തുവിന് ചിരി പൊട്ടി.

അവന് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ്‌ കളിയാണ് ഓർമ വന്നത്.

ഇത്രയും ആവേശമുള്ളൊരു മാച്ച് മറ്റൊന്നും അവൻ കണ്ടിട്ടില്ല.

അതുപോലാണ് ഭൂമി പൂജയുമെന്ന് അവന്റെ ആത്മബോധം വിമർശിച്ചു.

അപ്പോഴേക്കും യതി കാറിന്റെ ബാക്ക് ഡോർ തുറന്നു.

അതിലേക്ക് ഒരു ചെറുപ്പക്കാരൻ വലിയൊരു പെട്ടി എടുത്തു വയ്ക്കുന്നത് അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

അത്‌ വച്ചു കഴിഞ്ഞു ഡോർ അടച്ച ശേഷം അദ്ദേഹം ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു.

"പോകാം "

യതി അവനോടായി പറഞ്ഞു.

"പോകാം ഇളയച്ഛ "

അനന്തു കാർ പതിയെ റിവേഴ്‌സ് എടുത്തു.

ശേഷം റോഡിലേക്കിറക്കി വന്നവഴി തന്നെ തിരിച്ചു പോന്നു.

ഇളയച്ഛന്റെ മുഖത്തു വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിൽക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.

"എന്തുവാ ഇളയച്ഛ

💬 Comments

View all comments