Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
ആ പെട്ടി?"
അനന്തു തന്റെ ആകാംക്ഷ അടക്കാനാവാതെ ചോദിച്ചു പോയി.
"അനന്തു അതു നമ്മൾക്ക് പരമ്പരാഗതമായി കിട്ടിയ ആയുധ പെട്ടിയാണ്............................അതിലുള്ള ആയുധങ്ങൾ വച്ചാണ് ഭൂമി പൂജയ്ക്ക് യുദ്ധം ചെയ്യുന്നത്.................................കൂടാതെ കുറച്ചു മുന്നേ നീയൊരു പ്രായമായ മനുഷ്യനെ കണ്ടിരുന്നില്ലേ...........................ആ കളരി അദ്ദേഹത്തിന്റെയാണ്............................ഗുരുക്കളാണ് ഭൂമി പൂജ വരെ ഈ ആയുധം സൂക്ഷിക്കുക"
യതി അവനോടായി പറഞ്ഞു.
"അപ്പൊ ഇളയച്ഛ നേരത്തെ അവിടെ ഇറങ്ങാൻ നേരം എന്നോട് പറഞ്ഞില്ലേ അവിടെ പരിശീലിച്ചവരൊക്കെ ഭൂമിപൂജയ്ക്ക് വേണ്ടിയാണെന്ന്.............................അവർക്കെന്താ അവിടെ റോൾ?
"അനന്തു അത് ഗുരുക്കളുടെ ശിഷ്യന്മാരാണ്............................... അപ്പൊ അവരാണ് നമ്മുടെ ഉത്സവം മറ്റു പ്രശ്നങ്ങൾ ഒന്നും കൂടാതെ നിയന്ത്രിക്കുക................................ കൂടാതെ എതിർ ചേരിയിൽ നിന്നും ഒരാക്രമണം വന്നാൽ തടഞ്ഞു നിർത്തേണ്ടത് അവരുടെ കർത്തവ്യമാണ്................................ശരിക്കും പറഞ്ഞാൽ ദേശം ഗ്രാമത്തിന്റെ ചാവേറുകൾ ആണവർ"
യതി ഒന്നു പറഞ്ഞു നിർത്തി.
"അപ്പൊ ശിവജിത്ത് ഏട്ടനെ പരിശീലിപ്പിക്കാൻ പോകുന്നത് ഇതേ ആള് തന്നാണോ?"
അനന്തു തന്റെ മനസിലുള്ള സംശയങ്ങളുടെ കെട്ടഴിച്ചു.
"ഹ്മ്മ് അദ്ദേഹം തന്നെയാണ്"
"അപ്പൊ എനിക്ക് ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ പറ്റുവോ ഇളയച്ഛ?"
അനന്തുവിന്റെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് അദ്ദേഹം പൊട്ടിചിരിച്ചു.
അനന്തു ഈ ഭൂമി പൂജയ്ക്ക് പങ്കെടുക്കാൻ തേവക്കാട്ട് കുടുംബത്തിൽ ഭരണി നക്ഷത്രത്തിൽ ജനിച്ചവർക്കേ കഴിയുകയുള്ളു................................അതാണ് അവിടുത്തെ പതിവും"
"എന്ന് വച്ചാൽ?"
അനന്തു ഒന്നും മനസിലാകാതെ അദ്ദേഹത്തെ നോക്കി പുരികം കൂർപ്പിച്ചു.
"അത് നമ്മുടെ കുടുംബത്തിലെ പാരമ്പര്യമാ.............................. ഭരണി നക്ഷത്ര ജാതക്കാരുടെ ശ്രേണി തന്നെയുണ്ടാകും.................................. അതിൽ ഉള്ളവർക്ക് മാത്രേ ഭൂമി പൂജയിൽ പങ്കെടുക്കാൻ പറ്റു.................................
അതായത് ഓരോ 20 വർഷങ്ങളിലും ഭരണി നക്ഷത്രത്തിലുള്ള ഒരാൾ ജനിച്ചിരിക്കും...........................നമ്മുടെ കുടുംബത്തിലെ
💬 Comments
View all comments