Chapter Title : വശീകരണ മന്ത്രം 16 [ചാണക്യൻ]
അനന്തുവിന്റെ ഹാരമിട്ട ഫോട്ടോയിലേക്ക് പാളി നോക്കി.
കൊച്ചു ഗള്ളാ..... കൊള്ളാല്ലോ എന്റെ അനന്തച്ഛൻ....... ശിവജിത്തിനെ നൈസ് ആയിട്ടല്ലേ ലോക്ക് ചെയ്തത്
സാരംഗി ചിരിയോടെ സോഫയിലേക്ക് ചാരിയിരുന്നു.
അന്നേരം കിച്ചണിൽ നിന്നും തട്ടും മുട്ടും ഒക്കെ കേൾക്കുന്നുണ്ട്.
ഇമമ്മ എന്തോ കാര്യമായ പണിയിലാണ്.
സാരംഗിയുടെ നീലകണ്ണുകൾ കിച്ചനിലേക്ക് നീണ്ടു.
ചിക്കൻ ഫ്രൈ ചെയ്യുന്നതിന്റെ സ്മെൽ.
സാരംഗി കൊതിയോടെ ആ സ്മെൽ നാസികയിലൂടെ വലിച്ചെടുത്തു.
അപ്പോഴാണ് അനന്തച്ഛന്റെ ഡയറിയിൽ വായിച്ച ഒരു കാര്യം സാരംഗിയുടെ മനസിലൂടെ പാഞ്ഞത്.
അതായത് സ്വാമിനി മായാമോഹിനി അഥർവ്വന്റെ ട്രങ്ക് പെട്ടിയെ കുറിച്ച് വിവരിച്ച രംഗം.
"പക്ഷിയുടെ തോളിലേറി വരുന്ന നഗ്നനായ യുവാവും കാമപ്പൂവും"
രണ്ടു മൂന്നു തവണ സാരംഗി ആ വരി തന്നെ മനസിൽ ഉരുവിട്ടുകൊണ്ടിരുന്നു.
പെട്ടെന്ന് എന്തോ ഓർത്തതും ഞെട്ടലോടെ സോഫയിൽ നിന്നും ചാടിയെണീറ്റ സാരംഗി ഓടിയോടി വീടിന്റെ ബേസ്മെന്റിൽ എത്തി.
അവിടെയുള്ള സ്റ്റോർ റൂമിൽ എത്തിയ അവൾ അവിടെ കെട്ടി കിടക്കുന്ന പഴഞ്ചൻ സാധനങ്ങൾക്കിടയിൽ എന്തിനോ വേണ്ടി അക്ഷമയോടെ തിരഞ്ഞു കൊണ്ടിരുന്നു.
പൊടുന്നനെ കയ്യിൽ തടഞ്ഞ ട്രങ്ക് പെട്ടി കണ്ടു അവളുടെ കണ്ണുകൾ വിടർന്നു.
ശരീരമാകെ കോരിത്തരിച്ചു.
അത് അഥർവ്വന്റെ ട്രങ്ക് പെട്ടി തന്നെയായിരുന്നു.
അനന്തുവിന്റെ കൈ വശം ഉണ്ടായിരുന്നത്.
അതിലെ പൊടിയൊക്കെ തട്ടി കളഞ്ഞ ശേഷം സാരംഗി അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി.
അത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ.
എന്നാൽ ഇത് അത് തന്നെയായിരുന്നു.
സാക്ഷാൽ അഥർവ്വന്റെ ട്രങ്ക് പെട്ടി.
സാരംഗി തിരികെ റൂമിലേക്ക് വന്നു ഡോർ ക്ലോസ് ചെയ്തു.
എന്നിട്ട് ബെഡിൽ വന്നിരുന്നു പെട്ടി തിരിച്ചും മറിച്ചും
💬 Comments
View all comments